പ്രഭാസിന് വിവാഹിതനാകുന്നു

03:28 pm 30/5/2017


ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന പ്രഭാസിന് മറ്റൊരു നടനും കിട്ടാത്ത അംഗീകാരം കൂടിയാണിത്. ബാഹുബലി നായകന്‍ വിവാഹിതനാകുന്നു. പ്രഭാസിന്റെ ആരാധികമാര്‍ക്ക് സങ്കടവും. വലിയൊരു ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു.

അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തി.ബാഹുബലിയായി അറിയപ്പെടുന്ന നാള്‍ മുതല്‍ 6000 ഓളം വിവാഹാലോചനകളാണ് പ്രഭാസിന് വന്നിട്ടുള്ളതെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാഹുബലി പൂര്‍ത്തിയാക്കിയ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് പ്രഭാസിന്റെ വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. 2013ലാണ് പ്രഭാസ് ബാഹുബലി ഒന്നാം ഭാഗത്തില്‍ ജോയിന്‍ ചെയ്യുന്നത്. അന്നു മുതല്‍ ബാഹുബലി രണ്ടാം ഭാഗം പൂര്‍ത്തിയാക്കുന്നത് വരെ പ്രഭാസ് മറ്റൊരു സിനിമയെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും തന്നെ തീരുമാനിച്ചിരുന്നില്ല.