07:25 pm 30/5/2017
കാഠ്മണ്ഡു: നേപ്പാൾ സൈനിക വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റൺവെയിൽ ഇറങ്ങുന്നതിനിടെ തകിടംമറിഞ്ഞ് തീകത്തുകയായിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന വിമാനം കാലാവസ്ഥ മോശമായതിനെതുടർന്ന് പൈലറ്റ് തിരിച്ച് പറത്തുകയായിരുന്നു. അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
എന്നാൽ അപകടത്തിന്റെ യഥാർഥ കാരണമെന്താണെന്ന് അറിവായിട്ടില്ല. ബാജുര ജില്ലയിലെ അത്കോൽതി വിമാനത്താവളത്തിലായിരുന്നു സംഭവം. ക്യാപ്റ്റൻ കൈലാഷ് ഗുരുംഗ് ആണ് മരിച്ചത്.