പെട്രോള്‍, ഡീസല്‍ വില കൂട്ടി

08:27 @m 01/6/2017

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലവര്‍ധന. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്തര്‍ദേശീയ വിപണിയിലെ മാറ്റത്തെ തുടര്‍ന്നാണിത്. വിലവര്‍ധന അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. മേയ് 16ന് പെട്രോളിന് 2.16 രൂപ, ഡീസലിന് 2.10 രൂപ എന്ന തോതില്‍ കുറച്ചിരുന്നു.
സംസ്ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ് നിരക്ക് പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളിലെ നികുതി ചേര്‍ക്കുമ്പോള്‍ വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.