ഫോമാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍; ജോസ് ഏബ്രഹാം (2018 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി)

10:50 pm 2/6/2017


ആഗസ്റ്റ് നാലിന് തിരുവനന്തപുരത്തു നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ അറുപതു വര്‍ഷം തികയുന്ന കേരളത്തിന് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫോമാ നല്‍കുന്ന തിലകക്കുറി ആയിരിക്കുമെന്ന് ഫോമയുടെ യുവ നേതാവ് ജോസ് ഏബ്രഹാം പറഞ്ഞു.കഴിഞ്ഞ ഫോമാ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജിയണം കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിട പ്രോജക്ടിന്റെ തുടര്‍ച്ചയായി ചില പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ്.ഏറ്റവും ശ്ലാഘനീയമായ സത്കര്‍മ്മങ്ങള്‍ക്കു ഒരു ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുവാനും ഫോമയ്ക്കു സാധിക്കുന്നത് ഫോമയുടെ വളര്‍ച്ചയുടെ പ്രത്യേകത ആണ്. അതുകൊണ്ടു ഫോമയുടെ 20182020 കമ്മിറ്റിയുടെ ഭാഗമാകാന്‍ ജോസ് എബ്രഹാം തയ്യാറെടുക്കുന്നു.അതിരുകള്‍ ഇല്ലാത്ത സൗഹൃദത്തിന് ,അതിരുകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം തേടിയാണ് അദ്ദേഹം അംഗ സംഘടനകളിലേക്കു വോട്ടു തേടി ഉറങ്ങുന്നത്.

എന്നെ സംബന്ധിച്ചിടത്തോളംസംഘടനാ പ്രവര്‍ത്തനം വാക്കുകളില്‍ ഒതുക്കാന്‍ ആഗ്രഹമില്ല.പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.പറയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക.ഫോമയുടെ പ്രവര്‍ത്തനം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ സമയം മുതല്‍ പ്രവര്‍ത്തിക്കുവാനായി എന്നതാണ് ജോസ് അബ്രഹാം ഒരു നേട്ടമായി വിലയിരുത്തുന്നത്.

2018 ലെ ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുവാന്തയാറെടുക്കുമ്പോള്‍ നിരവധി പദ്ധതികള്‍ മനസില്‍ ഉണ്ട്.ചാരിറ്റി,യുവജനങ്ങളുടെ കടന്നുവരവ്,രാഷ്ട്രീയ പ്രവേശം തുടങ്ങി അമേരിക്കന്‍ മലയാളികളില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ഒക്കെ പഠിച്ചു ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നു.ഇനിയൊക്കെ ഫോമയുടെ വോട്ടര്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിട്ടു നല്‍കുന്നു.