10:51 am 2/6/2017

ന്യൂയോര്‍ക്ക്: പ്രമുഖ പഠന, ഗവേഷണ സ്ഥാപനമായ വുഡ്രോ വില്‍സണ്‍ സെന്ററില്‍ ഇന്ത്യ- ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി മലയാളിയും യുഎസിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നിരുപമ റാവു (66) വിനെ തിരഞ്ഞെടുത്തു.
യുഎസിലെ 28–ാമതു പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണിന്റെ പേരില്‍ 1968ല്‍ യുഎസ് കോണ്‍ഗ്രസ് ആരംഭിച്ച സ്വതന്ത്ര രാജ്യാന്തര പഠന ഗവേഷണ കേന്ദ്രമാണു വില്‍സണ്‍ സെന്റര്‍.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യ വനിതാ വക്താവായിരുന്ന നിരുപമ ചൈനയിലെ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥാനപതിയായിരുന്നു.
2009 മുതല്‍ 2011 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന അവര്‍ വിരമിച്ചശേഷം ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്കി.
