മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

5:59 pm 3/6/2017


പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ചതുർരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി മോദി ഇന്ന് ഫ്രാൻസിലെത്തിയിരുന്നു.

ഒരു പുതിയ സൗഹൃദത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്‌ലെ ട്വിറ്ററിലൂടെ അറയിച്ചു.

ജർമനി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുടെ എൻഎസ്ജി അംഗത്വം എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും.