ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തു കൂടി.

07:20 am 4/6_2017

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ ഒത്തു കൂടി.
‘മഴ മിത്രത്തിന് ” സമീപം നിർമ്മിച്ച ശലഭോദ്യാനത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആൻറ്പ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ പിതൃവേദി പ്രസിഡന്റ് വർഗ്ഗീസ് മാത്യം നെല്ലിക്കൻ ഉദ്ഘാടനം ചെയ്തു.ജയൻ ജോസഫ് , അഡ്വ. വിനോദ് വർഗ്ഗീസ് , സജി ജോസഫ്., ജോയൽ മാത്യൂസ് , ജോൺ ബേബി ,തൊമ്മച്ചൻ ചാക്കോ ,ജേക്കബ് സെബാസ്റ്റ്യൻ, അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ളവരുടെ സഹായ സഹകരണത്തോടെ നിർമ്മിക്കുന്ന ‘മഴ മിത്രത്തിന്റെ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം അജിത് കുമാർ പിഷാരത്ത നിർവഹിച്ചു.
2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന വാഹന അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ ലോകത്തോട് വിട ചൊല്ലിയത്.