ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു

06:50 am 06/6/2017


ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ‌ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​ന് ഒ​ർ​ലാ​ൻ​ഡോ​യി​ൽ ഹാ​ഗിം​ഗ് മോ​സ് റോ​ഡി​നു സ​മീ​പം വെ​യ​ർ​ഹൗ​സി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്.‌ അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒ​ർ​ല​ൻ​ഡോ പ​ൾ​സ് നി​ശാ​ക്ല​ബി​ൽ 49 പേ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ലാ​ണു സം​ഭ​വം.