7:01 am 8/6/2017
ഫ്‌ളോറിഡാ: വിവിധ സഭകളുടെ സഹകരണത്തോടെ എല്ലാവര്‍ഷവും നടത്തി വരുന്ന 21മത് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂണ്‍ 19 തിങ്കള്‍ മുതല്‍ 24 ശനി വരെ സൗത്ത് ഫ്‌ളോറിഡാ സണ്‍റൈസ് ഐപിസി സഭയില്‍ നടക്കും.
തീം അവതരണം, ബൈബിള്‍ ഗെയിംസ്, പുതിയ വിബിഎസ് പാട്ടുകളുടെ പരിശീലനം , ബൈബിള്‍ പരിചയം എന്നിവയുണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്കായി പാസ്റ്റര്‍ ഷിബു തോമസ് (ഒക്കലഹോമ) ക്ലാസ്സെടുക്കും. സമാപനദിവസം ജൂണ്‍ 24 ശനിയാഴ്ച വൈകിട്ട് 6.30 ന് വിബിഎസ് സെലിബ്രഷന്‍റെ ഭാഗമായി വിവിധ പ്രോഗ്രാമുകളുടെ പ്രദശനം ഉണ്ടായിരിക്കുമെന്ന് വിബിഎസ് ഡയറക്ടര്‍ ട്രിഷാ എബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ കെ.സി.ജോണ്‍ (ഫ്‌ളോറിഡാ), പാസ്റ്റര്‍ ജോണ്‍ തോമസ് എന്നിവരെ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.ipcsouthflorida.org