07:12 pm 8/6/2017
തിരുവനന്തപുരം: മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണെമന്ന് എൽഡിഎഫ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മദ്യനയം പരാജയമായിരുന്നു. ലോകത്തെവിടെയും മദ്യനിരോധനം ഗുണം ചെയ്തിട്ടില്ല. നിലവിലെ മദ്യനയത്തിൽ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്നും എൽഡിഎഫ് യോഗം ആവശ്യപ്പെട്ടു. എൽഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നിയമപരമാണെങ്കില്‍ പുതുക്കി നല്‍കണം. കോടതി ഉത്തരവിന് അനുസരണമായി സൗകര്യമുള്ള കെട്ടിടത്തിൽ ബിയർ വൈൻ പാർലറുകൾക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കണം. ഭാവിയില്‍ ത്രി സ്റ്റാറിനും അതിനു മുകളിലും ബാര്‍ ലൈസന്‍സുകള്‍ നല്‍കാവുന്നതാണ്. സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാൻ അനുമതി നൽകണം. ടോഡി ബോർഡ് രൂപീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടതായി എൽഡിഎഫ് യോഗത്തിനു ശേഷം കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു.