07:40 am 10/6/2017
റോം: റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറ്റലിയിലെ അക്വില പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഇറ്റാലിയൻ ദേശീയ കാലാവസ്ഥാപഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ആഗസ്റ്റിൽ ഇവിടെ ശക്തമായ ഒന്നിലേറെ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്. അന്ന് അഞ്ച് ഭൂചലനങ്ങളിലായി 300ലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധിപ്പേർക്ക് അന്ന് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.