റിയാദ്: ലണ്ടൻ ബ്രിഡ്ജ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിസമ്മതിച്ച സംഭവത്തിൽ സൗദി അറേബ്യൻ ഫുട്ബോൾ ടീം മേധാവി മാപ്പ് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ടീമിന്റെ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞത്. സൗദി കളിക്കാരുടെ നടപടിയെ ഒരു ഓസ്ട്രേലിയൻ എംപി വിമർശിച്ചിരുന്നു.
ഭീകരാക്രമണത്തിൽ മരിച്ചവരെ അനുസ്മരിച്ച് അഡ്ലെയ്ഡ് ഓവലിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഓസ്ട്രേലിയൻ ടീം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു. അതേസമയം, ഏഴാം നന്പർ താരം സൽമാൻ അൽ ഫറജ് ഒഴികെ മറ്റ് എല്ലാം സൗദി താരങ്ങളും ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുകയാണ് ചെയ്തത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു പേരിൽ രണ്ടു പേർ ഓസ്ട്രേലിയൻ പൗരന്മാരായിരുന്നു.
ഭീകാക്രമണത്തിൽ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ സൗദി ടീം ബോധപൂർവം അനാദരവ് കാണിച്ചിട്ടില്ല. ഭീകരാക്രമണത്തെയും തീവ്രവാദ പ്രവർത്തനങ്ങളെയും അപലപിക്കുന്നു. ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും സൗദി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.