07:38 am 10/6/2017
മുംബൈ: രാം മന്ദിർ, ഏക സിവിൽ കോഡ്, ഭരണഘടനയുടെ 370ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമുണ്ടാകണമെങ്കിൽ രാഷ്ട്രപതി ഭവനിൽ വേണ്ടത് ‘ഹിന്ദുത്വ റബർസ്റ്റാമ്പ്’ ആയിരിക്കണമെന്ന് ശിവസേന. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ രാഷ്ട്രപതി ഭവനിൽ കഴിഞ്ഞത് മതേതരത്വത്തിെറ റബർസ്റ്റാമ്പുകളായിരുന്നുവെന്ന് മുഖപ്രസംഗം പറയുന്നു.