കോംഗോയിൽ ജയിലിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടു സുരക്ഷാ ജീവനക്കാരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.

07:39 am 12/6/2017

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജയിലിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടു സുരക്ഷാ ജീവനക്കാരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ബെനിയിലെ കാംഗ്‌വായ് ജയിലിലാണ് സംഭവമുണ്ടായത്. വെടിവയ്പിനെ തുടർന്ന് 900 തടവുകാർ രക്ഷപ്പെട്ടതായും വിവരമുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരർ ജയിൽ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കിവു പ്രവിശ്യാ ഗവർണർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.