ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്​റ്റേറ്റ് പെട്രോളിയം അസോസിയേഷൻ

07:47 am 13/6/2017

കൊച്ചി: പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്​റ്റേറ്റ് പെട്രോളിയം േട്രഡേഴ്സ്​ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവിൽ വരുന്ന 16ന് ഉൽപന്നങ്ങൾ വാങ്ങാതെയും വിൽക്കാതെയും പമ്പുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുമെന്നും ഭാരവാഹികളായ എം.എം. ബഷീർ, ആർ. ശബരീനാഥ് എന്നിവർ അറിയിച്ചു.

എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സാമ്പത്തിക നഷ്​ടം വരുത്തും. കൂടാതെ, പ്രതിദിനം പുതുക്കിയ വില ലഭിക്കാൻ പുലരുവോളം കാത്തിരിക്കേണ്ടിയും വരും. വിലയിലെ വ്യക്​തത ഉറപ്പില്ലാത്തതിനാൽ ഉപഭോക്​താക്കളുമായി തർക്കങ്ങൾക്ക് വഴി​െവക്കുകയും ഇത് പമ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പുതിയ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികൾക്ക് സഹായകരമാകുമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.