ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഈ ​മാ​സം 26ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

07:44 am 13/6/2017

ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഈ ​മാ​സം 26ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് വൈ​റ്റ് ഹൗ​സ് മോ​ദി​യെ ക്ഷ​ണി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. 25, 26 തി​യ​തി​ക​ളി​ലാ​യാ​ണ് മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മോ​ദി​യു​ടെ​യും ട്രം​പി​ന്‍റെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. എ​ന്നാ​ൽ, മൂ​ന്നു​ത​വ​ണ ഇ​വ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം അ​വ​സാ​നം യു​എ​സ് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ശേ​ഷം മോ​ദി ആ​ദ്യ​മാ​യാ​ണ് യു​എ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ബ​റാ​ക് ഒ​ബാ​മ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് മോ​ദി​യും ഒ​ബാ​മ​യും എ​ട്ടു​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​തി​ൽ മോ​ദി​യു​ടെ മൂ​ന്നു യു​എ​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും ഒ​ബാ​മ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വും ഉ​ൾ​പ്പെ​ടു​ന്നു.