മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് നിങ്ങളോടൊപ്പം സ്‌റ്റേജ് ഷോയില്‍ അമേരിക്കയില്‍ !

08:34 am 22/6/2017

– സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതം, അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി, സംഗീത പ്രമികള്‍ നെഞ്ചിലേറ്റിയ, സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്‌റ്റേജ് ഷോയുമായി അമേരിക്കയിലും, കാനഡയിലും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പര്യടനം നടത്തുന്നു.

സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേര്‍ത്ത്, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് “നിങ്ങളോടപ്പം’ നോര്‍ത്ത് അമേരിക്കയിലും, കാഡനയിലും 2017 ഓഗസ്റ്റ് 25മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തിയ്യതികളിലാണ് പരിപാടികള്‍ അരങ്ങേറുക.

അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെച്ചിട്ടുള്ള സേവന്‍ സീസ് എന്റര്‍ടൈന്റ്‌മെന്റിന്‍റെ ബാനറിലാണ് “നിങ്ങളോടൊപ്പം’ ഷോ അമേരിക്കയില്‍ എത്തുക.

ഈ സംഗീത പെരുമഴയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവര്‍ക്കൊപ്പം പ്രശസ്ത മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, ടെലിവിഷന്‍ ഷോ വിധി കര്‍ത്താവുമായ എം.ജി. ശ്രീകുമാറും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയര്‍ത്തിയ, മലയാള സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖ ഹാസ്യതങ്ങളായ സെന്തില്‍, ഷിബു ലബാന്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകള്‍ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോര്‍ഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആര്‍ട്ടിസ്റ്റുമായ അനൂപാണ് ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും “നിങ്ങളോടൊപ്പം’ ഷോയെ മറ്റ്‌ഷോകളില്‍ നിന്നും വേറിട്ടതാക്കും എന്നതില്‍ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ സമ്മിയാണ് ശബ്ദനിയന്ത്രണം.

ജോയ് ആലുക്കാസ്, നിറപറ, ഒലിവ് ബില്‍ഡേഴ്‌സ്, സ്‌കൈപാസ്സ് എന്നിവര്‍ മുഖ്യ സ്‌പോണ്‍സേഴ്‌സ് ആയ “നിങ്ങളോടൊപ്പം’ സംഗീത നൃത്ത ഹാസ്യ വിരുന്നിന്റെ മീഡിയ പാര്‍ട്ട്‌ണേഴ്‌സ് ഫ്‌ളവേഴ്‌സ്, പ്രവാസി ചാനലുകളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോബി ജോര്‍ജ് (732) 4704647, അനിയന്‍ ജോര്‍ജ് (908) 3371289, ഗില്‍ബെര്‍ട്ട് ജോര്‍ജ് (201)9267477.