വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ്

05:10pm 09/04/2016

ഫ്‌ലോറിഡ: വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കപ്പലില്‍ തിരിച്ചിറക്കി യു.എസ് സ്വകാര്യ ബഹിരകാശ പര്യവേക്ഷണ കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഘടിപ്പിക്കാനുള്ള ‘വികസിപ്പിക്കാവുന്ന മുറി’ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചതിന് ശേഷമാണ് റോക്കറ്റ് കപ്പലില്‍ തിരിച്ചിറങ്ങിയത്?.
ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളുമായി വെള്ളിയാഴ്ചയാണ് കേപ കനവെരലിലെ കെന്നഡി സ്?പേസ്? സെന്ററില്‍ നിന്ന് ഫാല്‍കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്? ബിഗലോ എയ്‌റോസ്‌പേസ് കമ്പനി നിര്‍മിച്ച ബീം (ബിഗലോ എക്‌സ് പാന്‍ഡബ്ള്‍ ആക്ടിവിറ്റി മോഡ്) അഥവാ ‘വികസിപ്പിക്കാവുന്ന മുറി’യും മറ്റു സാധനങ്ങളും ഉള്‍പ്പെടുന്ന ‘ട്രാഗണ്‍ ക്യാപ്?സൂള്‍’ ആണ് റോക്കറ്റില്‍ ഘടിപ്പിച്ചിരുന്നത്. ഇതിനെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചതിന് ശേഷമാണ് ഫാല്‍കണ്‍ 9 റോക്കറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ തിരിച്ചിറങ്ങിയത്?. വിക്ഷേപണങ്ങള്‍ക്കായി റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ്? നേട്ടം. നേരത്തെ നാല് തവണ പരീക്ഷിച്ചെങ്കിലും കടലില്‍ തിരിച്ചിറക്കുന്നത്? പരാജയപ്പെട്ടിരുന്നു. 2015 ഡിസംബറില്‍ റോക്കറ്റ്? കരയില്‍ തിരിച്ചറക്കുന്നതില്‍ സ്‌പേസ് എക്‌സ് കമ്പനി വിജയിച്ചിരുന്നു
ഫാല്‍കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍ വിക്ഷേപിച്ച ട്രാഗണ്‍ ക്യാപ്‌സൂള്‍ ഞായറാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും. ബഹിരാകാശ നിലയത്തിലെ പര്യവേക്ഷകര്‍ക്കുള്ള പരീക്ഷണ സ്ഥലമായി രണ്ട് വര്‍ഷത്തേക്ക് ‘വികസിപ്പിക്കാവുന്ന റൂം’ മാറും. ചൊവ്വാ ദൗത്യമടക്കം ദൈര്‍ഘ്യമുള്ള ബഹിരാകാശ യാത്രകള്‍ക്ക്? ഉ?പയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ്? ബീം നിര്‍മിച്ചിരിക്കുന്നത്‌