01.16 AM 16-04-2016

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. തെക്കന്‍ ജപ്പാനിലെ കുമാമോട്ടോയിലായിരുന്നു ഭൂചലനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ഒമ്പതു പേര് മരിക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇന്നുണ്ടായ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
