09:02am 7/5/2016
ഷിക്കാഗോ: ഫൊക്കാന നാഷണല്‍ കണ്വന്ഷന് 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി ബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) മത്സരിക്കുന്നു.
പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാന കണ്വന്ഷന് 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയര്മാന് സ്ഥാനങ്ങള്‍ വഹിച്ചിരുന്നതോടൊപ്പം, 2014- 16 -ലെ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) മിഡ്വെസ്റ്റ് റീജിയന്റെ സെക്രട്ടറി, മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് സെക്രട്ടറി തുടങ്ങിയ സാമൂഹ്യ രംഗത്തും, കേരള സഭകളുടെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ഇടവക മിഷന് സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും, വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ളതും, അത്മായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഏബ്രഹാം വര്‍ഗീസിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുവാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും വോട്ടുകളും നല്കി ഏബ്രഹാം വര്‍ഗീസിനെ (ഷിബു വെണ്മണി) ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.