കൊച്ചി: കായലില്‍ വാട്ടര്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ രക്ഷപെടുത്തി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്.
ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. രണ്ടു പേര്‍ക്ക് കയറാവുന്ന വാട്ടര്‍ സ്കൂട്ടറില്‍ മൂന്ന് പേര് കയറി അമിതവേഗത്തില്‍ സഞ്ചരിച്ചാണ് അപകടത്തിന് വഴിവച്ചത്. സുരക്ഷ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു വാട്ടര്‍ സ്കൂട്ടറില്‍ വിനോദസഞ്ചാരികളുടെ യാത്ര. അമിത വേഗത്തില്‍ എത്തി സ്കൂട്ടര്‍ പെട്ടന്ന് വെട്ടിതിരിച്ചതാണ് അപകടത്തിന് വഴിവെച്ചത്. ബിനീഷിന് വേണ്ടി പോലീസും അഗ്നിശമന സേനയും തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിന് നേവിയുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.