സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ്-എമ്മിന്
07.56 PM 03/05/2017 കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ്-എം നേടി. കേരള കോൺഗ്രസ്-എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള എൽഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസ് ഭരണം പിടിച്ചത്. കേരള കോൺഗ്രസിനും ആറ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 12 പേരുടെ പിന്തുണയോടെ കേരള കോൺഗ്രസ്-എം അധികാരം പിടിച്ചെടുക്കുകയായിരുന്നു. സണ്ണി പാന്പാടിയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സര Read more about സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ്-എമ്മിന്[…]










