രണ്ട് കുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു; മാതാവ് അറസ്റ്റില്‍

07:23 am 13/6/2017 – പി.പി. ചെറിയാന്‍ ടെക്‌സസ്: ചുട്ടുപൊള്ളുന്ന വെയിലില്‍ പതിനഞ്ച് മണിക്കൂറോളം രണ്ടും, ഒന്നും വയസ്സുള്ള രണ്ട് പിഞ്ച് പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം കാറിലിട്ടടച്ച് ചൂടേറ്റ് മരിക്കാനിടയായ സംഭവത്തില്‍ മാതാവ് പത്തൊമ്പത് വയസ്സുള്ള അമാന്‍ഡ ഹാക്കിന്‍സിനെ കെര്‍ കൊണ്ടി പോലീസ് അറസ്റ്റ് ചെയ്തതായി ജൂണ്‍ 9 വെള്ളിയാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ കെര്‍ കൊണ്ടി ഷെറിഫ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാറിലിട്ടടച്ച ശേഷം 16 വയസ്സുള്ള കാമുകനുമൊത്ത് ഉല്ലസിക്കുവാന്‍ പോയതായിരുന്നു മാതാവ്. തിരിച്ചു വന്ന് കാറ് Read more about രണ്ട് കുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു; മാതാവ് അറസ്റ്റില്‍[…]

ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്

07:20 am 13/6/2017 – പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ജൂണ്‍ 7 ശനിയാഴ്ച ‘സുഗത സന്ധ്യ’ സംഘടിപ്പിക്കുന്നു. മലയാള കവിതയുടെ വികാസ പഥങ്ങളില്‍ നവ കാല്‍പനികതയുടെ വരവറിയിച്ച അനുഗ്രഹിത കവയത്രി പത്മശ്രീ സുഗതകുമാരി കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് പ്രത്യേകമായി നല്‍കുന്ന സന്ദേശവും. കവയിത്രിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സാഹിത്യ മൂല്യവും, സംഗീത ലാവണ്യവും നൃത്താവിഷ്കാരത്തിനുതകുന്ന ഭാവവും രാഗവും താളവും കോര്‍ത്തിണക്കിയ സുഗത സന്ധ്യ 17 ശനി വൈകിട്ട് 3.30 ന് Read more about ഡാളസ്സില്‍ സുഗത സന്ധ്യ ജൂണ്‍ 17 ന്[…]

ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ കോര്‍ഡിനേറ്റര്‍

7:21 am 13/6/2017 ന്യൂയോര്‍ക്ക്: ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണലിന്റെ കോര്‍ഡിനേറ്ററായി ഷോളി കുമ്പിളുവേലി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് മുണ്ടക്കല്‍ (വൈസ് കോര്‍ഡിനേറ്റര്‍), ഷൈജു കളത്തില്‍ (സെക്രട്ടറി), നിഷാന്ത് നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍, ഫോമാ ഇംപയര്‍ റീജണിലെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരായ ഷിനു ജോസഫ് (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (റോമ), ജോര്‍ജ് വര്‍ക്കി(ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍) മാത്യു മാണി (മാര്‍ക്ക്) ബിജു ഉമ്മന്‍ (മിഡ് ഹഡ്‌സന്‍ കേരളാ അസോസിയേഷന്‍) ജെ. Read more about ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ കോര്‍ഡിനേറ്റര്‍[…]

വേദാന്ത വിചാരസഭ ഡിട്രോയിറ്റില്‍ നടത്തുന്നു

07:40 am 12/6/2017 – സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ “വേദാന്തം നിത്യജീവിതത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി വിചാരസഭ സമ്മേളിക്കും. സംഘടര്‍ഷഭരിതമായ ആധുനിക ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭിക്കാന്‍ വേദാന്തം എങ്ങനെ പ്രയോജനപ്പെടുമെന്നും, ശാസ്ത്രവീക്ഷണങ്ങളുമായി എത്രത്തോളം സമന്വയിപ്പിക്കാമെന്നും ആഴത്തില്‍ അന്വേഷിക്കുന്ന സഭയില്‍ സംബോധ് സൊസൈറ്റി സ്ഥാപക ആചാര്യനും, അന്തര്‍ദേശീയ തത്വമൂലസിദ്ധാന്ത പ്രചാരകനുമായ സ്വാമി ബോധാനന്ദ സരസ്വതി, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠം Read more about വേദാന്ത വിചാരസഭ ഡിട്രോയിറ്റില്‍ നടത്തുന്നു[…]

ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവം വന്‍വിജയം

07:36 am 12/6/2017 ഫിലഡെല്‍ഫിയ: ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും കലാകാരികളും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടക മികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ 3 ശനിയാഴ്ച രാവിലെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ഞഢജ സാബു സ്കറിയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ് , ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, PRO സന്തോഷ് Read more about ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവം വന്‍വിജയം[…]

മറിയാമ്മ തോമസ് നിര്യാതയായി

07:29 am 12/6/2017 ആലപ്പുഴ: തത്തംപള്ളി കാഞ്ഞിരത്തിങ്കല്‍ സി.പി. തോമസിന്റെ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ഭാര്യ ടി.എസ്. മറിയാമ്മ (76, റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. പരേത മുട്ടാര്‍ സ്രാമ്പിക്കല്‍ കുടുംബാംഗം. മക്കള്‍: ജയിംസ് (ഹൂസ്റ്റണ്‍, യുഎസ്എ), ജിമ്മി (കുവൈറ്റ്), ജിന്‍സി (അധ്യാപിക, വിഎച്ച്എസ്ഇ, തലയോലപ്പറമ്പ്). മരുമക്കള്‍: ആശ (യുഎസ്എ), റെജി (കുവൈറ്റ്), ബിനി ജോസഫ് (ബിസിനസ്).

ഫിലാഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 17-ന്

07:26 am 12/6/2017 – ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇതര സാമൂഹിക- സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കോര്‍ ക്രീക്ക് പാര്‍ക്കില്‍ (Core Creek Park, 901E Bridge Town Pike, Langhorne, PA 19047) വച്ചു നടത്തുന്നതാണ്. അംഗങ്ങളുടെ ഇടയിലെ കായികവും മാനസീകവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തിവരാറുള്ള പിക്‌നിക്കിലേക്ക് കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും Read more about ഫിലാഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 17-ന്[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന്

8:29 am 11/6/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫില്‍ഡ് മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy Lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. 15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശം ഉണര്‍ത്തി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന്[…]

മയാമി ക്‌നാനായ അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് വര്‍ണ്ണാഭമായി

08:28 am 11/6/2017 മയാമി: മയാമി ക്‌നാനായ അസോസിയേഷന്റെ (KCAST) വാര്‍ഷിക പിക്‌നിക്ക് മെയ് 27-ന് ശനിയാഴ്ച ഹോളിവുഡ് ടി.വൈ പാര്‍ക്കില്‍ വച്ചു വിവിധ കായിക-വിനോദ പരിപാടികളോടെ വര്‍ണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ കെ.സി.എ.എസ്.എഫ് പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച്, പുരാതനപ്പാട്ടുകളും നടവിളികളുമായി തുടങ്ങിയ പിക്‌നിക്കില്‍ മയാമിയിലെ 90 ഡിഗ്രി ചൂടിനെ അവഗണിച്ച് ഏകദേശം നൂറില്‍പ്പരം അംഗങ്ങള്‍ സന്നിഹിതരായി. പിക്‌നിക്ക് സ്‌പെഷല്‍ ആയ ബാര്‍ബിക്യൂവിനോടൊപ്പം പരമ്പരാഗത കേരളീയ രീതിയില്‍ സംഭാരം, പഴംപൊരി, കപ്പ തുടങ്ങിയ Read more about മയാമി ക്‌നാനായ അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് വര്‍ണ്ണാഭമായി[…]

ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍

08;20 am 11/6/2017 – പി. പി. ചെറിയാന്‍ ഡാലസ് : ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ്ങ് ലോട്ടില്‍ അലഞ്ഞു നടന്ന മൂന്ന് വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാള്‍ഡ് പാര്‍ക്കിങ്ങ് ലോട്ടിലായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നതാണ് ഇരുപത്തിയഞ്ച് വയസ്സുള്ള പിതാവിനെതിരെ പൊലീസ് ചുമത്തിയ കേസ്. ഗര്‍ഭിണിയായ ഭാര്യയും ഡേവിസും വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്നുവെന്നും കുട്ടി പുറത്തു പോയ വിവരം അറിഞ്ഞില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസില്‍ പറഞ്ഞത്. Read more about ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍[…]