ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം

07:57 am 28/5/2017 ഡിട്രോയിറ്റ്: മേയ് പതിനൊന്നാം തീയതി ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട കമ്മിറ്റിയോഗത്തില്‍ ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു : ബഹു ബിനു ജോസഫ് അച്ചന്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) – പ്രസിഡന്റ്, റൂബന്‍ ഡാനിയല്‍ – വൈസ് പ്രസിഡന്റ്, അലീന ഫിലിപ്പ് – സെക്രട്ടറി, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ – ജോയിന്റ് സെക്രട്ടറി, ജെറിക്‌സ് തെക്കേല്‍ – ട്രഷറര്‍. Read more about ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനു പുതിയ നേതൃത്വം[…]

റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

07:55 am 28/5/2017 അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ 2018 -20 കാലയളവിലെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുന്നു. ഫോമയുടെ നേതാക്കളുടെ പിന്തുണയോടുകൂടിയാണ് റെജി ചെറിയാന്‍ മത്സര രംഗത്തേക്ക് വരുന്നത്. ഫോമാ എന്നത് അമേരിക്കന്‍മലയാളികള്‍ നെഞ്ചേറ്റിയ സംഘടനയാണ് ഇന്ന് ഫോമയ്ക്കു അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒരു നിലയും വിലയുമുണ്ട്. അത് സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകര്‍ ചോരയും നീരും നല്‍കി വളര്‍ത്തി എടുത്ത സംഘടനയാണ് അതുകൊണ്ടു ഫോമാ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട Read more about റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു[…]

വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയ ഗായകന്‍ രാജന്‍ ചേട്ടന്‍

07:50 am 28/5/2017 – സജി കരിമ്പന്നൂര്‍ താമ്പാ, ഫ്‌ളോറിഡ: ഭാവതീവ്രമായ വരികള്‍ എഴുതുകയും, അതിനു സംഗീതം പകര്‍ന്ന് ആലപിക്കുകയും ചെയ്ത് പ്രവാസി മലയാളികളുടെ മനസ്സ് കീഴടക്കിയ അമേരിക്കന്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് വര്‍ഗീസ് (രാജന്‍ ചേട്ടന്‍- 75) ഓര്‍മ്മയായി. വരികള്‍ക്ക് അതീതമായി ആലാപന വൈദഗ്ധ്യവും, സ്വരഭംഗിയുംകൊണ്ട് പ്രവാസത്തിന് സൗരഭ്യം പരത്തിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. സംഗീതം പേശിക്കരുത്തായിരുന്നു അദ്ദേഹത്തിന്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍, നിരവധി വേദികളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പ്രദായിക Read more about വിടവാങ്ങിയത് പ്രവാസി മലയാളികളുടെ പ്രിയ ഗായകന്‍ രാജന്‍ ചേട്ടന്‍[…]

ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ നടത്തപ്പെടുന്നു

7:46 am 28/5/2017 – എബി മക്കപ്പുഴ ബോസ്റ്റണ്‍:അമേരിക്കയിലുള്ള വിവിധ സ്‌റ്റേറ്റിലുള്ള 7ത24 പ്രയര്‍ ലൈന്‍ പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ ഇന്റര്‍ നാഷണല്‍ ചര്‍ച്ച ഓഫ് ഗോഡ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു കൊണ്ടിരിക്കുന്നു.മെയ് 25 വ്യാഴാച തുടങ്ങിയ അതി മനോഹരമായ ഈ കോണ്‍ഫെറന്‍സ് ഞായറഴ്ച 2 മണിയോട് സമാപിക്കും. 250 ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫെറെന്‍സില്‍ വേദ പഠന ക്ലാസുകള്‍,സാക്ഷ്യം ആരാധന എന്നിവക്ക് പ്രാധാന്യം Read more about ഒന്‍പതാമത് പ്രയര്‍ ലൈന്‍ കോണ്‍ഫെറന്‍സ് ബോസ്റ്റണിലുള്ള ബര്‍ലിങ്ടണ്‍ സിറ്റയില്‍ നടത്തപ്പെടുന്നു[…]

പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ പിയാനോയില്‍ സമ്മാനിച്ചു

07:49 am 28/5/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ആതുരശുശ്രൂഷാരംഗത്തുള്ള പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷനലുകളുടെ നേതൃ മികവിëള്ള പ്രോത്സാഹാനം എന്ന നിലയില്‍ രൂപകല്‍ന ചെയ്ത പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌സ് അവാര്‍ഡുകളായ സക്‌സസ്ഫുള്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് വിന്‍സന്റും, റിസോഴ്‌സ്ഫുള്‍ ലീഡര്‍ അവാര്‍ഡ്് സൂസന്‍ സാബുവും, ട്രാന്‍സ്‌ഫൊര്‍മേഷണല്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തും, വൈബ്രന്റ് ലീഡര്‍ അവാര്‍ഡ് മേരീ ഏബ്രാഹവും, ഇഫക്ടീവ് ലീഡര്‍ അവാര്‍ഡ് ലൈലാ മാത്യുവും, എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് Read more about പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ പിയാനോയില്‍ സമ്മാനിച്ചു[…]

കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി

07:48 am 28/5/2017 – ജോയി കുറ്റിയാനി മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (INASF -ഇന്‍സാഫ്) സ്‌നേഹാര്‍ദ്രമായ കാരുണ്യ ഹസ്തങ്ങള്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട നിസ്സഹായരായ കുഷ്ഠരോഗികള്‍ക്ക് സഹായമായി നീളുന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈവര്‍ഷം ഹൈദ്രബാദിലുള്ള ഗാന്ധിനഗര്‍ കുഷ്ഠരോഗ കോളനിയില്‍ സമ്പൂര്‍ണ്ണ സജ്ജീകരണത്തോടുകൂടിയ നഴ്‌സിംഗ് ക്ലിനിക്ക് നിര്‍മ്മിച്ച് നല്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുനൂറോളം കുഷ്ഠരോഗികള്‍ കഴിയുന്ന ഈ കോളനിയിലെ അന്തേവാസികള്‍ക്കായുള്ള Read more about കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി[…]

രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിമാര്‍ക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി നിയമനം

07:45 am 28/5/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വംശജരും പ്രമുഖ അറ്റോര്‍ണിമാരുമായ ‘സോമനാഥ് രാജ ചാറ്റര്‍ജി’, പബ്ലിക്ക് ഡിഫന്‍ഡര്‍ ‘നീതു ബാദന്‍ സ്മിത്ത്’ എന്നിവരെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി കാലിഫോര്‍ണിയ കാലിഫോര്‍ണിയാ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. ഇവരെ കൂടാതെ ബംഗ്ലാദേശി അമേരിക്കന്‍ വംശജനായ റൂബിയ ആറിനേയും സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ ഓക്ക്ലാന്റില്‍ നിന്നുള്ള നാല്‍പ്പത്തിയേഴ് വയസ്സുള്ള ചാറ്റര്‍ജി യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയായില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ട്ട്സ് ബിരുദവും, Read more about രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണിമാര്‍ക്ക് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി നിയമനം[…]

ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന് ആരംഭിക്കുന്നു

07:44 am 28/5/2017 – പി.പി. ചെറിയാന്‍ ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 4 മുതല്‍ ജൂലായ് 22 വരെ ഡാളസ്സില്‍ നടക്കും. ഫ്രണ്ട്സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.ഗാര്‍ലന്റ് ഒ- ബാനിയന്‍ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് കളിക്കാരെ Read more about ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന് ആരംഭിക്കുന്നു[…]

മേബല്‍ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു

07:37 am 28/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റന്‍ നോര്‍ത്ത് ഷോറില്‍ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ മിനി &അജി ഇടിക്കുള ദമ്പതികളുടെ മകള്‍ മേബല്‍ 1100 വിദ്യാര്‍ത്ഥികളില്‍ ഒന്നാമതായി നോര്‍ത്ത് ഷോര്‍ ഹൈസ്ക്കൂളില്‍ നിന്ന് മേയ് 21 ന് ഗ്രാഡുവേറ്റ് ചെയ്തു.എസ്എടി ല്‍ 1600 ല്‍ 1450 സ്കോറോടെ മികച്ച വിജയവും കരസ്ഥമാക്കി. പാഠ്യേതര വിഷയങ്ങളിലും മേബല്‍ ഒന്നാമതാണ്. നാഷ്ണല്‍ ഓണര്‍ സൊസൈറ്റിയുടെ പ്രസിഡന്റും, 2017 ക്ലാസ് ട്രഷററുമായി പ്രവര്‍ത്തിച്ചു. ഹൂസ്റ്റനില്‍ പാസ്റ്റര്‍ Read more about മേബല്‍ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു[…]

ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:13 am 27/5/2017 ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ വെച്ച് നിത്യതയില്‍ പ്രവേശിച്ചു. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18?!ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ പാര്‍ത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയില്‍ Read more about ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]