ഷിക്കാഗോ കെ സി എസ് സ്‌നേഹ കൈത്താങ്ങുമായി സ്‌നേഹമന്ദിരത്തിലേക്ക്

08:12 am 27/5/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ : “ഡോളര്‍ ഫോര്‍ ക്‌നാ” എന്ന മഹത്തയ പദ്ധതിയിലൂടെ ഷിക്കാഗോ കെ സി എസ് സഹായഹസ്തവുമായി സ്‌നേഹമന്ദിരത്തിലേക്ക് . ആലംബഹീനരായ ആളുകള്‍ക്കു ആശ്രയമായി പടമുഖത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹമന്ദിരത്തില്‍ തിരുവോണ സദ്യയുമായി ഷിക്കാഗോ കെ സി എസ് മാതൃക കാട്ടിയിരിക്കുകയാണ്. ഇക്കുറി മലയാളികളുടെ ദേശിയ ഉത്സവമായ ഓണം കെ സി എസ് , ഷിക്കാഗോയില്‍ ആഘോഷിക്കുമ്പോള്‍ സ്‌നേഹമന്ദിരത്തിലെ അശരണരായ 250 ല്‍ പരം ആളുകള്‍ക്ക് ഓണസദ്യ ഒരുക്കി സ്‌നേഹ Read more about ഷിക്കാഗോ കെ സി എസ് സ്‌നേഹ കൈത്താങ്ങുമായി സ്‌നേഹമന്ദിരത്തിലേക്ക്[…]

ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം

08:12 am 27/5/2017 ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം മെയ് 7ന് IKCC ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പതിവുപോലെ സംയുക്തമായീ ആഘോഷിച്ചു. ഓരോ കുട്ടികളും അവരവരുടെ ലോക്കല്‍ ലാറ്റിന്‍ചര്‍ച്ചില്‍ വച്ചായിരിന്നു ആദ്യ കുര്ബാന സ്വീകരണം നടത്തിയത്. ഈ കുട്ടികളും കുടുംബങ്ങളും സമൂഹവും ഒരുമിച്ച്ക്‌നാനായ കമ്മ്യൂണിറ്റിസെന്ററില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക്‌ശേഷം വെഞ്ചരിച്ചകൊന്തയും വെന്തിങ്ങവു അതികുര്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് നല്‍കപ്പെട്ടു. തുടര്‍ന്ന് നടന്ന ആഘോഷങ്ങളില്‍, ബഹുമാനപെട്ട ഒറപ്പാങ്കല്‍ അച്ഛന്‍ കുട്ടികള്‍ക്ക് ഹൃദയസ്പര്‍ശിയായ സന്ദേശം നല്‍കി. കുട്ടികളുടെ Read more about ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം[…]

മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു

07:34 am 27/5/2017 – പി.പി.ചെറിയാന്‍ പെന്‍സില്‍വാനിയ: മയക്കു മരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി നേര്‍വഴിക്കു നയിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ടു കൗണ്‍സിലര്‍മാര്‍ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററിലാണ് സംഭവം. ഈ ഫെസിലിറ്റിയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി മയക്കുമരുന്നില്‍ നിന്നും മോചനം പ്രാപിക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍മാരുടെ മരണം. മേയ് 21 ഞായറാഴ്ച നടന്ന സംഭവം ചെസ്റ്റര്‍ കൗണ്ടി അറ്റോര്‍ണി ഓഫിസാണ് പുറത്തുവിട്ടത്. പെന്‍സില്‍വാനിയ അഡിക്ഷന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന അന്തേവാസികളാണ് ഞായറാഴ്ച രാവിലെ ഇരുവരും Read more about മയക്കുമരുന്നിന് അടിമകളായവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്ന രണ്ടുപേര്‍ മയക്കുമരുന്ന് കഴിച്ചു മരിച്ചു[…]

കെസിഎസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

07:33 am 27/5/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കോഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം മേയ് 21നു കെസിഎസ് കമ്മ്യൂണിറ്റി സെന്ററില്‍ മാതൃദിനം ആഘോഷിച്ചു. മാതൃദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കേണ്ട ദിനമാണ് മാതൃദിനമെന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് വിമന്‍സ് ഫോറം ട്രഷറര്‍ ആന്‍സി കുപ്ലിക്കാട്ട് ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് Read more about കെസിഎസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു[…]

മൊണ്ടാനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം

7:33 am 27/5/2017 – പി.പി. ചെറിയാന്‍ ബോസ്മാന്‍ (മൊണ്ടാന): പത്ര ലേഖകനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനു വിധേയനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രേഗ് ഗിയാന്‍ഫോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോബ് ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിര്‍ത്തി. മേയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി 51 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മൊണ്ടാനയില്‍ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കന്‍ Read more about മൊണ്ടാനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം[…]

ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്

07:31 am 27/5/2017 – പി.പി ചെറിയാന്‍ കലിഫോര്‍ണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചല്‍സ് കോടതി പുറപ്പെടുവിച്ചു. മേയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി 8 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ 2013 വരെ ബിക്രം ചൗധരിയുടെ ലീഗല്‍ അഡ്വൈസറായിരുന്ന ജാഫ നല്‍കിയ ലൈംഗിക പീഡന കേസില്‍ 6.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു കൊല്ലം മുന്‍പു Read more about ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്[…]

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

7:36 am 26/5/2017 ഷിക്കാഗോ: ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ (834 East Rand Road) പ്രസിഡന്റ് വര്‍ഗീസ് വര്‍ഗീസ് പാലമലയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. 1991 മെയ് 21-നാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായത്. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാന്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നും പ്രൊഫ. സാം Read more about ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു[…]

സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 ബിരിയാണി ഫെസ്റ്റ് ഓഗസ്റ്റ് 26-ന്

07:33 am 26/5/2017 സാന്‍ഫ്രാന്‌സിസ്‌കോ: കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന തട്ടുകട 2017 “ബിരിയാണി ഫെസ്റ്റ് ” സണ്ണിവെയിലെ ബെലാന്‍ഡ്‌സ് പാര്‍ക്കില്‍ ഓഗസ്റ്റ് 26 നു അരങ്ങേറും . കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പുട്ട് ഫെസ്റ്റിവല്‍, കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക് ഓഫ്, തട്ടുകട 2011, 2012 എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ബിരിയാണി ഫെസ്റ്റിവലാണ് തീം . ഈ പരിപാടിയില്‍ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ധികള്‍ വിവിധതരം Read more about സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 ബിരിയാണി ഫെസ്റ്റ് ഓഗസ്റ്റ് 26-ന്[…]

നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന് സെനറ്ററും കൗണ്‍സില്‍മാനും ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍

09:44 pm 25/5/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: “ജനനം മുതല്‍ മരണം വരെയും കരുണാമൂര്‍ത്തികളായ നേഴ്‌സുമാര്‍ക്കൊപ്പമാണ് ആധുനികമനുഷ്യരെന്നതാണ് നേഴ്‌സുമാരുടെ അനുപമ സ്ഥാനം; നേഴ്‌സുമാരുടെ, വിശിഷ്യാ ഇന്ത്യന്‍അമേരിക്കന്‍ നേഴ്‌സുമാരുടെ, അതിലും വിശിഷ്യാ അമേരിക്കന്‍മലയാളി നേഴ്‌സുമാരുടെ ത്യാഗസേവനത്തെ, ഞങ്ങള്‍ വാനോളം പുകഴ്ത്തുന്നൂ’ എന്ന് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനയും കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗറും ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ച് പിയാനോയുടെ 11-ാം നേഴ്‌സ് ദിനാഘോഷം ആഹ്ലാദ സമ്മേളനമാക്കി. ബക്ക് Read more about നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന് സെനറ്ററും കൗണ്‍സില്‍മാനും ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍[…]

ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ദിലീപ്‌ഷോ

09:39 pm 25/52017 – ബിജു കൊട്ടാരക്കര നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകള്‍ക്ക് നടുവില്‍ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോള്‍ ദിലീപ് എന്ന കലാകാരനെ ജനങ്ങള്‍, അമേരിക്കന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും Read more about ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ദിലീപ്‌ഷോ[…]