ലീലാ മാരേട്ടിന് ഇന്‍ഡ്യാ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്റ് അച്ചീവ്‌മെന്റ് പുരസ്കാരം

08:36 am 21/6/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇന്‍ഡ്യാ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്റ് ഏര്‍പ്പെടുത്തിയ മുപ്പത്തിയെട്ടാമത് അച്ചീവ്‌മെന്റ് പുരസ്കാരം ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണും, സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരെട്ടിന് സമ്മാനിച്ചു . അമേരിക്കയിലെ വിവിധ രഗംങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ഇത്. ജൂണ്‍ നാലിന് ന്യൂ യോര്‍ക്കില്‍ മേല്‍വില്‍ ഹണ്ടിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡു സമ്മാനിച്ചു. ടൗണ്‍ ഓഫ് ഓയിസ്റ്റര്‍ ബേ സൂപ്പര്‍വൈസര്‍ ജോസഫ് സലാറ്റിന മുഖ്യാതിഥിയായി Read more about ലീലാ മാരേട്ടിന് ഇന്‍ഡ്യാ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്റ് അച്ചീവ്‌മെന്റ് പുരസ്കാരം[…]

ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ അല അനുശോചിച്ചു

08 :34 am 21/6/2017 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാസാഹിത്യവേദിയായ “ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക’യുടെ (അല) ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് എബ്രഹാം കളത്തിലിന്റെ(സുനില്‍ ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തില്‍ വീട്ടില്‍ ഫിലിപ്പ് ഗീവര്‍ഗീസിന്റെ (84) നിര്യാണത്തില്‍ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക’ അനുശോചനം രേഖപ്പെടുത്തി . വര്‍ഗീസ് പി കളത്തില്‍ (അനില്‍ ) ജേക്കബ് പി കളത്തില്‍.(അജിത്) എന്നിവരും മക്കളാണ്‌സം.ഫ്യൂണറല്‍ സര്‍വീസ് പള്ളിപ്പാട് മാര്‍ത്തോമാ ചേറിയ ചര്‍ച്ചില്‍ വെച്ച് ചെവ്വാഴിച്ച ഉച്ചക്ക് 2.30 Read more about ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ അല അനുശോചിച്ചു[…]

പുസ്തകചര്‍ച്ചയും തലമുറകളുടെ സംഗമവും വിചാരവേദിയില്‍

08:32 am 21/6/2017 – ജോസ് വര്‍ഗ്ഗീസ് ന്യൂയോര്‍ക്കിലെ സാഹിത്യ സംഘടനയായ വിചാരവേദിയുടെ പ്രതിമാസ സമ്മേളനങ്ങള്‍ എഴുത്തുകാരുടെ രചനകള്‍ വായിക്കുന്നതിനും, അപഗ്രഥിക്കുന്നതിനും, നിരൂപണങ്ങളും വിമര്‍ശനങ്ങളും ചെയ്യുന്നതിനും മാത്രമായി ഒതുങ്ങുന്നില്ല. അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത മലയാളികള്‍ ഭാഷപരമായും, സാംസ്കാരികമായും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, പുതിയ തലമുറ അത്തരം വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു തുടങ്ങിയ പൊതുകാര്യങ്ങളും ചര്‍ച്ചയില്‍ കൊണ്ടുവരാറുണ്ട്. അങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ വിസ്തരിച്ച്് പ്രതിപാദിക്കുന്ന വിചാരവേദിയുടെ ജൂണ്‍ മാസത്തിലെ ചര്‍ച്ച അനുഗ്രഹീത കവയിത്രിയും സാഹിത്യപ്രതിഭയുമായ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തില്‍ Read more about പുസ്തകചര്‍ച്ചയും തലമുറകളുടെ സംഗമവും വിചാരവേദിയില്‍[…]

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍

08:30 am 21/6/2017 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷത്തോടനുബന്ധിച്ച് 56 കാര്‍ഡ്‌ഗെയിം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരൈ സീറോമലബാര്‍ ഓഡിറ്റോറിയം (608 വെല്‍ഷ്‌റോഡ് 19115) ലാണ് മത്‌സരം ക്രമീകരിച്ചിരിക്കുന്നത്. വിന്‍സന്റ് ഇമ്മാനുവല്‍, മാത്യു ജോസഫ് കോഡിനേറ്റഴ്‌സായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 750 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 400 ഡോളറുംട്രോഫിയുംമറ്റ്ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന്ചീഫ്‌കോഡിനേറ്റര്‍ വിന്‍സന്റ്് ഇമ്മാനുവല്‍ പറഞ്ഞു. Read more about ട്രൈസ്റ്റേറ്റ് കേരളാ ഫോറം 56 കാര്‍ഡ് ഗെയിം ഫിലാഡല്‍ഫിയയില്‍[…]

ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹെല്‍മുട്ട് കോള്‍ എയര്‍പോര്‍ട്ട് ആക്കാന്‍ ആലോചന

08:27 am 21/6/2017 – ജോര്‍ജ് ജോണ്‍ ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലറും ജര്‍മന്‍ പുന:രേകീകരണത്തിന്റെ ശില്‍പ്പിയും യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തിന്റെ വക്താവുമായിരുന്നു അന്തരിച്ച ഹെല്‍മുട്ട് കോളിന്റെ പേര് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടിന് നല്‍കാന്‍ ശക്തമായ ആവശ്യം ഉയരുന്നു. 1982 മുതല്‍ 1998 വരെയാണ് ഹെല്‍മുട്ട് കോള്‍ ജര്‍മന്‍ ചാന്‍സലറായിരുന്നത്. യുദ്ധാനന്തര ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ കാലം ഈ സ്ഥാനത്തിരുന്ന റിക്കാര്‍ഡും കോളിന് തന്നെ. ഹെല്‍മുട്ട് കോളും ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ മിറ്ററാങ്ങും ചേര്‍ന്നാണ് യൂറോ കറന്‍സി Read more about ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹെല്‍മുട്ട് കോള്‍ എയര്‍പോര്‍ട്ട് ആക്കാന്‍ ആലോചന[…]

വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥി മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിച്ചു

08:26 am 21/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് സെനറ്റിലേക്ക് 45 ഡിസ്ട്രിക്റ്റ് സീകീന്‍ നിന്നും മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, 16 വര്‍ഷമായി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മങ്കക്ക് ഗണ്‍ റണ്‍സ്‌പോണ്‍സിബിറ്റി അലയന്‍സിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചത് വിജയ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ജൂണ്‍ 13 ന് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റീനി ഹോപ്കിന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പിന്തുണ നല്‍കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രഗല്‍ഭരായ വക്കീല്‍ Read more about വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥി മങ്ക ഡിന്‍ഗ്രക്ക് പിന്തുണ വര്‍ദ്ധിച്ചു[…]

കെ.എച്ച്.എന്‍.എ ഓഡിറ്റര്‍മാരെ നിയോഗിച്ചു

08:03 am 20/6/2017 ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍മാരായി ഡിട്രോയിറ്റില്‍ നിന്നും ഗോപിനായര്‍, മോഹന്‍ പാംകാവില്‍, ഷിക്കാഗോയില്‍ നിന്നും വിജി എസ്. നായര്‍ എന്നീ മൂന്നംഗ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തീരുമാനത്തിലൂടെ നിയോഗിച്ചതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ദീര്‍ഘകാലമായി കെ.എച്ച്.എന്‍.എയില്‍ സജീവ സാന്നിധ്യമായ മൂവരും എന്തുകൊണ്ടും സംഘടനയുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് സഹായകരമായിരിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

മാര്‍ക്ക് പിക്‌നിക്ക് വന്‍ വിജയം

08:00 am 20/6/2017 – റോയി ചേലമലയില്‍ ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ പിക്‌നിക്ക് സംഘാടന മികവുകൊണ്ടും നടത്തിപ്പിലെ പുതുമകൊണ്ടും വ്യത്യമായ അനുഭവമായി മാറി. മാര്‍ക്കിന്റെ മുന്‍കാല ഭാരവാഹികളുടേയും നിലവിലുള്ള ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ പിക്‌നിക്കിനു തുടക്കമായി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കായിക മത്സരങ്ങളും വിനോദ പരിപാടികളും നടത്തപ്പെട്ടു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സായ സമയാ ജോര്‍ജ്, Read more about മാര്‍ക്ക് പിക്‌നിക്ക് വന്‍ വിജയം[…]

ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

07:56 am 20/6/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന അസ്സോസിയേറ്റ് ട്രഷറും ,ഫ്‌ലോറിഡ കൈരളി ആര്‍ട്‌സ് മലയാളി അസോസിയേഷന്റെ പ്രസിഡന്റുമായ എബ്രഹാം കളത്തിലിന്റെ (സുനില്‍ ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തില്‍ വീട്ടില്‍ ഫിലിപ്പ് ഗീവര്‍ഗീസിന്റെ (84 )നിര്യയണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി മറ്റ് മക്കള്‍: വര്‍ഗീസ് പി കളത്തില്‍ (അനില്‍ ) ജേക്കബ് പി കളത്തില്‍.(അജിത്).സംസ്ക്കാരം പള്ളിപ്പാട് മാര്‍ത്തോമാ ചേറിയ ചര്‍ച്ചില്‍ വെച്ച് ചെവ്വാഴിച്ച ഉച്ചക്ക് 2.30 നടത്തുന്നതാണ്. ഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ് തമ്പി ചാക്കോ, Read more about ഫിലിപ്പ് ഗീവര്‍ഗീസ് കളത്തിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു[…]

ജെഫ്നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍

07:48 am 20/6/2017 – പി.പി. ചെറിയാന്‍ കണക്റ്റിക്കറ്റ് : 2016 ഒക്ടോബര്‍ 16ന് യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാര്‍ഥിനിയും മലയാളിയുമായ ജെഫ്‌നി പള്ളി (19) അഗ്‌നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാര്‍ഥികള്‍ക്ക് റോക് വില്ലില്‍ സുപ്പിരീയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ. ടെയ് ലര്‍ രണ്ടു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ പിരീഡില്‍ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ റിക്കാര്‍ഡുകളില്‍ നിന്നു ക്രിമിനല്‍ ഹിസ്റ്ററി മുഴുവന്‍ നീക്കം Read more about ജെഫ്നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍[…]