എബ്രഹാം കൊച്ചുപാറയ്ക്കലിന്റെ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 -ന്

07:18 am 17/6/2017 – പി.പി. ചെറിയാന്‍ സണ്ണിവെയില്‍ ഡാലസില്‍ സണ്ണിവെയ്‌ലില്‍ നിര്യാതനായ കോട്ടയം പുതുപ്പള്ളി (അഞ്ചേരി) കൊച്ചുപാറയ്ക്കല്‍ എബ്രഹാം (73) പൊതുദര്‍ശനം ജൂണ്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9: 30 നു സംസ്കാര ശുശ്രൂഷകള്‍ കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവവാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ : 469 360 7520, ഷാജി കൊച്ചുപാറയ്ക്കല്‍ Read more about എബ്രഹാം കൊച്ചുപാറയ്ക്കലിന്റെ പൊതുദര്‍ശനം ഡാലസില്‍ ജൂണ്‍ 16 -ന്[…]

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്: സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍ 18-ന്

07:16 am 17/6/2017 – ബിജു ചെറിയാന്‍ ന്യൂജേഴ്‌സി: നിര്‍മ്മല സുവിശേഷീകരണത്തിലൂടെ അനേകായിരങ്ങളെ രക്ഷകനായ യേശുക്രിസ്തുവിലേക്ക് വഴിനടത്തുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സുവിശേഷ മഹായോഗം ജൂണ്‍ 18-ന് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ പരാമസില്‍ വച്ചു നടത്തുന്നു. ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഓഫ് റോക്ക്‌ലാന്റ് ആണ് മുഖ്യ സംഘാടകര്‍. പരാമസില്‍ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു (644 Paramus Rd, Paramus, NJ 07652) ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ നടക്കുന്ന യോഗത്തില്‍ വി.ടി. Read more about ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്: സുവിശേഷ മഹായോഗം ന്യൂജേഴ്‌സിയില്‍ 18-ന്[…]

അച്ചാമ്മ ചുമ്മാര്‍ കോരക്കുടിലില്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

07:14 am 17/6/2017 ന്യൂയോര്‍ക്ക്: കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലില്‍ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കല്ലറ സെ.തോമസ് പഴയ പള്ളിയില്‍. പരേത കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്) , പരേതയായ ഷെര്‍ലി, റെജി വഞ്ചിയില്‍, ബിന്‍സി ചെരുവില്‍ (ന്യൂയോര്‍ക്ക്), പ്രിന്‍സ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: സെലിന്‍ ജോസ് (മണിയിലപ്പാറയില്‍), പരേതനായ ജെയിംസ് വഞ്ചിയില്‍, അലക്‌സ് ചെരുവില്‍, ജോമോള്‍ പ്രിന്‍സ് (കിടാരക്കുഴിയില്‍)

ബ്രൂക്ക്ഹവന്‍ ഹാര്‍ട്ടിന്റെ പുതിയ സെന്റര്‍ ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ തുറന്നു

07:12 am 17/6/2017 ന്യൂയോര്‍ക്ക്: പ്രമുഖ കാര്‍ഡിയോവസ്കുലര്‍ പ്രാക്ടീസിംഗ് കേന്ദ്രമായ ബ്രൂക്ക്ഹവന്‍ ഹാര്‍ട്ട് PLLC,ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ പുതിയ സെന്റര്‍ ആരംഭിച്ചു. ജൂണ്‍ 10 നു രാവിലെ 11നു നടന്ന ചടങ്ങില്‍ അമേരിക്കയിലെ പ്രമുഖനായ ഇന്ത്യന്‍ കാര്‍ഡിയോളജി വിദഗ്ധന്‍ ഡോ. സമിന്‍ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. രണ്ടുപതിറ്റാണ്ടോളമായി കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സമിന്‍ ശര്‍മ്മ ഇന്ത്യയിലും അമേരിക്കയിലും അറിയപ്പെടന്ന ഹൃദ്രോഗവിദഗ്ധനാണ്. ബ്രൂക്ക്ഹവന്‍ ഹാര്‍ട്ടിനെപ്പോലുളള കാര്‍ഡിയോവസ്കുലര്‍ പ്രാക്ടീസിംഗ് കേന്ദ്രങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്തു വര്‍ധിച്ചുവരുകയാണെന്നു ഡോ. Read more about ബ്രൂക്ക്ഹവന്‍ ഹാര്‍ട്ടിന്റെ പുതിയ സെന്റര്‍ ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ തുറന്നു[…]

ജേക്കബ് ജോര്‍ജ് (ഷിബു -46) നിര്യാതനായി

07:11 am 17/6/2017 – ജയ്‌സണ്‍ മാത്യു ടൊറോന്റോ: നയാഗ്രാ ഫാള്‍സില്‍ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാര്‍കുന്ന് ചളുക്കാട്ട് സി.എം ജോര്‍ജിന്റെ ഇളയ പുത്രന്‍ ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St.andrews avenue, Welland, ON L3B 1H4) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.തുടര്‍ന്ന് സംസ്കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ല്‍ നടക്കും. Read more about ജേക്കബ് ജോര്‍ജ് (ഷിബു -46) നിര്യാതനായി[…]

കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷനു കരുത്തു പകര്‍ന്നു അനുഭവസമ്പന്നരുടെ നിര.

07:38 am 16/6/2017 ന്യൂജേഴ്‌സി: ഡോ : രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 ലെ കെ എച്ച്.എന്‍ എ ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ ന്യൂജേഴ്‌സി ഒരുങ്ങുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിന്തുണ പ്രവഹിക്കുന്നു .കെ എച് എന്‍ എ യുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കി സംഘടനക്ക് പുതിയ ദിശാ ബോധം നല്‍കാന്‍ പ്രാപ്തമായ നിരയെ മുന്‍ നിര്‍ത്തി കണ്‍വെന്‍ഷനു തയാറെടുക്കുന്നു . ന്യൂയോര്‍ക്കില്‍ നിന്നും വിനോദ് കെ.ആര്‍ കെ Read more about കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷനു കരുത്തു പകര്‍ന്നു അനുഭവസമ്പന്നരുടെ നിര.[…]

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ രണ്ടു മുതല്‍ 9 വരെ

07:35 am 16/6/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടു തോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2017 സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നതാണ്. വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പാ റവ. ഫാ. പൗലൂസ് പാറേക്കര കണ്‍വന്‍ഷനും ധ്യനയോഗങ്ങളും നയിക്കുന്നതാണ്. ആദ്യ ദിവസമായ സെപ്റ്റംബര്‍ 2ാം തീയതി ശനിയാഴ്ച മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് Read more about ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ രണ്ടു മുതല്‍ 9 വരെ[…]

പാട്രിക് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ബില്‍ഡിംഗിന്റെ കൂദാശ ബിഷപ്പ് ഡോ. മാര്‍ പീലക്‌സിനോസ് നിര്‍വഹിച്ചു

08:51 pm 15/6/2017 – ഷാജി രാമപുരം ഒക്കലഹോമ: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നേറ്റിവ് അമേരിക്കന്‍സിന്റെ ഇടയില്‍ ആരംഭിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമായില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്ക്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ 2013 ജൂണ്‍ മാസത്തില്‍ ഉണ്ടായ കാറപകടത്തില്‍ നിര്യാതനായ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ എന്‍ജിനീയര്‍ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി നിര്‍മ്മിച്ച പാട്രിക് മിഷന്‍ പ്രൊജക്റ്റ് എന്ന് നാമകരണം ചെയ്ത ബില്‍ഡിംഗിന്റെ കൂദാശകര്‍മ്മം ഭദ്രാസനാധിപന്‍ ബിഷപ് Read more about പാട്രിക് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ബില്‍ഡിംഗിന്റെ കൂദാശ ബിഷപ്പ് ഡോ. മാര്‍ പീലക്‌സിനോസ് നിര്‍വഹിച്ചു[…]

കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്തു

8:47 pm 15/6/2017 – നിബു വെള്ളവന്താനം കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ കേരള ക്രിസ്ത്യന്‍ അസംബ്ലിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും സഭയുടെ സീനിയര്‍ ശുശ്രുഷകന്‍ റവ. ഡോ.ടി.പി വര്‍ഗീസ് നിര്‍വ്വഹിച്ചു. ജൂണ്‍ 10 ശനിയാഴ്ച കെ.സി.എ സഭാങ്കണത്തില്‍ വെച്ച് നടന്ന സമ്മേളന ത്തില്‍ പാസ്റ്റര്‍ ജെറിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്രദര്‍ ചെറിയാന്‍ ഉണ്ണുണ്ണി സമര്‍പ്പണ ഗാനം ആലപിച്ചു. പാസ്റ്റര്‍ രാജു ജോസഫ് സമര്‍പ്പണ പ്രാര്‍ത്ഥനയും ബ്രദര്‍ ബോബി Read more about കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷം ഉത്ഘാടനം ചെയ്തു[…]

കുടുംബ സംഗമ സ്മരണിക പ്രസിദ്ധീകരിക്കുന്നു

10:12 am 15/6/2017 ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ യാക്കോബായ കമ്യൂണിറ്റി ഫിലാഡല്‍ഫിയയില്‍ വച്ച് ജൂണ്‍ 27 മുതല്‍ 30 വരെ നടക്കുന്ന കുടുംബ സംഗമത്തിന്റെ സ്മരണിക പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പ്രസിദ്ധീകരണതലത്തില്‍ കഴിവും പരിചയസമ്പന്നനുമായ കെ.പി. ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു. ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍ റീജിനല്‍ മെത്രാപ്പോലിത്താ ആര്‍ച്ച് ബിഷപ്പ് ഡോ. ആയൂബ് മോര്‍ സില്‍വാനോസിന്റെ ഉപദേശം ഈ സുവനീറിന് മാറ്റ്കൂട്ടും. സാധാരണപ്രസിദ്ധീകരിക്കാറുള്ള സുവനീറുകളില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ഈ സുവനീര്‍. Read more about കുടുംബ സംഗമ സ്മരണിക പ്രസിദ്ധീകരിക്കുന്നു[…]