ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍

06:28 pm 4/4/2017 മും​ബൈ: വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍. മും​ബൈ​യി​ല്‍ എ​ത്തി​യ പ​ഞ്ചാ​ബ് പോ​ലീ​സാ​ണ് രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ത്മീ​കി മ​ഹ​ര്‍​ഷി​യെ അ​പ​മാ​നി​ച്ച​തി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ രാ​ഖി സാ​വ​ന്തി​നെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ലു​ധി​യാ​ന കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് വാ​ത്മീ​കി സ​മു​ദാ​യ​ക്കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം രാ​ഖി സാ​വ​ന്ത് പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ല്‍ പ​രി​പാ​ടി​യി​ലാ​ണ് വാ​ത്മീ​കി മ​ഹ​ര്‍​ഷി​ക്കെ​തി​രെ Read more about ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്ത് അ​റ​സ്റ്റി​ല്‍[…]

സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാളം സിനിമയില്‍ നായികയാകുന്നത് ഇനിയ.

08:27 am 4/4/2017 സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാളം സിനിമയില്‍ നായികയാകുന്നത് ഇനിയ. വരലക്ഷ്മി ശരത് കുമാര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇനിയക്ക് അവസരം ലഭിക്കുന്നത്. സമുദ്രക്കനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമ ആകാശ മിട്ടായി എന്ന പേരിലാണ് മലയാളത്തില്‍ എത്തുന്നത്. ജയറാമാണ് സിനിമയില്‍ നായകനാകുക. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കും.

ടേക് ഒാഫിനെ പുകഴ്ത്തി തമിഴ് നടൻ സൂര്യ

07:11 pm 3/4/2017 ടേക് മികച്ചതാണെന്നും മഹേഷ് നാരായണന്‍, ഫഹദ്, പാര്‍വ്വതി എന്നിവർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മാർച്ച് 24നാണ് പുറത്തിറങ്ങിയത്. മലയാളി നഴ്സുമാരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്‍റെ സഹകരണത്തോടെ Read more about ടേക് ഒാഫിനെ പുകഴ്ത്തി തമിഴ് നടൻ സൂര്യ[…]

നടി ഗൗതമി വിവാഹിതരായി.

08:14 am 3/4/2017 ആലപ്പുഴ: സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തുമൊക്കെ കഥാപാത്രങ്ങളായെത്തിയ ‘കൂതറ’ ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്‌ലെയ്‌സി’ലാണ് ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെടുന്ന Read more about നടി ഗൗതമി വിവാഹിതരായി.[…]

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തവർഷം

08:11 am 3/4/2017 കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തവർഷം മെയ് മാസം തുടങ്ങും. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരായിരിക്കും നിർമ്മിക്കുക. വളരെ ആവേശത്തോടെയാണ് ലൂസിഫറുമായി സഹകരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സ്വന്തം സിനിമയിൽ അഭിനയിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു

ഇതാണ് മലയാളം ബാഹുബലിയുടെ ശബ്ദം .

07:53 am 2/4/2017 കൊച്ചി: ബാഹുബലിയുടെ ഗാംഭീര്യം നിറഞ്ഞ മലയാള ശബ്ദം ആരുടെതാണ്.. ഏറെനാളായി മലയാളി ആലോചിക്കുന്ന ചോദ്യമാണിത്. അരുണ്‍. എറണാകുളം സ്വദേശിയായ അരുണ്‍ ആണ് ഈ ശബ്ദത്തിനുടമ. ബാഹുബലിയായ പ്രഭാസിന്‍റെ ശബ്ദം എന്നു തന്നെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ശബ്ദം. ഇതിനകം നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള അരുണ്‍ ഈച്ച ചിത്രത്തില്‍ നാനിക്ക് ശബ്ദം നല്‍കിയാണ് രാജമൗലി ചിത്രത്തിലേയ്ക്ക് എത്തിയത്. അതിനു മുന്‍പ് മാടമ്പി, പ്രാഞ്ചിയേട്ടന്‍, കുരുക്ഷേത്ര, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജ്, Read more about ഇതാണ് മലയാളം ബാഹുബലിയുടെ ശബ്ദം .[…]

ദ ഗ്രേറ്റ് ഫാദർ’ ആദ്യ ദിന കളക്ഷനിൽ പുലിമുരുകനെ മറികടന്നെന്ന് നിർമാതാക്കൾ.

06:41 pm 1/504/2017 മമ്മൂട്ടി ചിത്രം ‘ദ ഗ്രേറ്റ് ഫാദർ’ ആദ്യ ദിന കളക്ഷനിൽ പുലിമുരുകനെ മറികടന്നെന്ന് നിർമാതാക്കൾ. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുവെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 4.31 കോടി രൂപയാണ് ആദ്യദിന കളക്ഷൻ. 4.05 കോടിയായിരുന്നു ബോക്‌സ്ഓഫീസില്‍ 150 കോടി നേടിയ പുലിമുരുകിെൻറ ആദ്യദിന കളക്ഷന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്.

രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി.

10:03 am 1/4/2017 ചെന്നൈ: സൂപ്പർസ്റ്റാർ രജനി കാന്തിനെ കാണാൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, രജനിയുടെ വീട്ടിലെത്തി. ഭാര്യ റോസ്മ മൻസോറുമൊത്തായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. മലേഷ്യയിൽ ഷൂട്ട്ചെയ്ത രജനി ചിത്രം കബാലിയെ കുറിച്ചായിരുന്നു ഇരുവരുടെയും പ്രധാന സംഭാഷണം. മലേഷ്യയിൽ പോയിരുന്നെങ്കിലും പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും തെൻറ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയതിൽ നന്ദിയുണ്ടെന്നും രജനി പറഞ്ഞു. സൂപ്പർസ്റ്റാറിനെ കാണാനായതിൽ സന്തോഷമുണ്ടെന്ന് നജീബ് റസാഖ് ട്വീറ്റ് ചെയ്തു. ആറുദിവസത്തെ സന്ദർശനത്തിനാണ് നജീബ് റസാഖ് ഇന്ത്യയിലെത്തിയത്.

വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു.

09:36 am 1/4/2017 സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്. വിനയ് ഫോര്‍ട്, സായ് കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഗോവിന്ദനും അനൂപ് പിയുമാണ് തിരക്കഥ ഒരുക്കുന്നത്. രതീഷ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണനും എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന നിര്‍വഹിക്കുന്നത്. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ ടി എസ് ശശിധരന്‍ പിള്ളയാണ് Read more about വിനയന്റെ മകന്‍ വിഷ്ണു നായകനായി സിനിമ ഒരുങ്ങുന്നു.[…]

ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.

07:20 am 30/3/2017 കൊച്ചി: സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത സംവിധായകന്‍റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാൻ മുതൽ മുടക്കുന്ന നിർമാതാവിനും ചിത്രത്തിലെ പാട്ടുകൾ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകൾക്ക് മേൽ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷൻ ഭാരവാഹി കെ ജി വിജയകുമാർ പറഞ്ഞു. റോയൽറ്റി അവകാശവുമായി മുന്നോട്ട് പോയാൽ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷൻ അറിയിച്ചു. തന്‍റെ പാട്ടുകൾ മുൻകൂർ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളിൽ പാടുന്നതിനെതിരെ ഗായകരായ എസ് പി Read more about ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ.[…]