രണ്ടാമൂഴത്തിൽ ഭീഷ്മരായി അമിതാബച്ചൻ

O9:37 am 29/3/ 2017 മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഭീമനായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഐശ്വര്യാ റായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശ്രീകുമാര്‍ തള്ളി. അഭിനേതാക്കളുടെ Read more about രണ്ടാമൂഴത്തിൽ ഭീഷ്മരായി അമിതാബച്ചൻ[…]

മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു.

12:55 pm 28/3/2017 കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു. മൊബൈലിൽ പകർത്തിയ രംഗങ്ങളാണ് ചോർന്നിരിക്കുന്നത്. ഇതിനെതിരേ നിർമാതാക്കൾ പോലീസ് പരാതി നൽകി. ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തു ചിത്രം മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി സ്നേഹയാണ് ചിത്രത്തിൽ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് Read more about മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു.[…]

യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ച് മോഹന്‍ലാല്‍ ചരിത്രം കുറിച്ചു.

07:40 am 28/3/2017 കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടി എന്തു സാഹസവും ചെയ്യാന്‍ മടിക്കാത്തയാളാണ് മോഹന്‍ലാല്‍. മേജര്‍ രവി സംവിധാനം ചെയ്യുന്ന -1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന സിനിമയില്‍, യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ചാണ് മോഹന്‍ലാല്‍ ചരിത്രം കുറിച്ചത്. മലയാള സിനിമയില്‍ത്തന്നെ ഇതാദ്യമായാണ് യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഒരു നടന്‍ ഓടിക്കുന്നത്. ഒരിക്കല്‍ക്കൂടി മഹാദേവന്‍ എന്ന പട്ടാള ഓഫീസറുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. കേണല്‍ മഹാദേവന്‍, 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത അച്ഛന്‍ മേജര്‍ Read more about യഥാര്‍ത്ഥ യുദ്ധ ടാങ്കര്‍ ഓടിച്ച് മോഹന്‍ലാല്‍ ചരിത്രം കുറിച്ചു.[…]

മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു.

08:10 am 26/3/2017 തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു. മായികക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ് ‘ഒടിയന്‍’. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂര്‍ത്തങ്ങളും ആക്ഷന്‍രംഗങ്ങളുമാകും ഇതിന്റെ പ്രത്യേകത. ശതകോടികള്‍ മുടക്കിയൊരുക്കുന്ന ‘രണ്ടാമൂഴം’എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. Read more about മോഹന്‍ലാലിന്റെ ‘ഒടിയന്‍’എത്തുന്നു.[…]

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു.

05:52 pm 25/3/2017 തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. മട്ടാഞ്ചേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരുക്കേറ്റത്. മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന പുതിയ സിനിമയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാംദത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.

05:38 pm 25/3/2017 കൊച്ചി: താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ ഭാരവാഹിത്വം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാൻ വരെ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമം Read more about ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.[…]

നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

07:45 am 25/3/2017 താനെ: ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ആമിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

01:21 pm 24/3/2017 കമൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എഴുത്തുകാരി കമലാ സുരയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് കമലാ സുരയായിട്ട് വേഷമിടുന്നത്.ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിട്ടാണ് ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.

ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല.

07:30 pm 23/3/2017 കുവൈത്ത് സിറ്റി: വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സിെൻറ ഹിറ്റ് സിനിമയായ ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല. തിയറ്ററുകളിൽനിന്ന് ചിത്രം പിൻവലിച്ചതായി കുവൈത്ത് നാഷനൽ സിനിമ കമ്പനി അറിയിച്ചു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പ്രദർശനശാലകളിൽനിന്നും സിനിമ പിൻവലിക്കാൻ കെ.എൻ.സി.സി തീരുമാനിച്ചത്. ഹാരി പോർട്ടർ ഫെയിം എമ്മ വാട്സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുവൈത്തിൽ റിലീസ് Read more about ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ കുവൈത്തിൽ പ്രദർശിപ്പിക്കില്ല.[…]

യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം

07:33 pm 22/3/2017 ന്യൂഡൽഹി: ബ്രഹ്മാണ്ഡചിത്രം യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം. ദി ഹിന്ദു ദിനപത്രത്തിന്‍റെ രണ്ട് ഫോട്ടോ ജേർണലിസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. സീനിയർ ഫോട്ടോഗ്രാഫർ എസ്.ആർ.രഘുനാഥൻ, ജി.ശ്രീഭരത് എന്നിവർക്കാണു മർദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സിനിമാ ചിത്രീകരണത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ തങ്ങളെ മർദിക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തരിൽ ഒരാൾ ആരോപിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തി ഇവർ സിനിമ ചിത്രീകരിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ സെറ്റിൽ പ്രതിഷേധം നടത്തുകയും Read more about യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം[…]