അബുദാബിയിലുള്ള ആഡംബര പാർപ്പിട മന്ദിരത്തിൽ തീപിടുത്തം.
08:35 am 19/2/2017 അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ആഡംബര പാർപ്പിട മന്ദിരത്തിൽ തീപിടുത്തം. എന്നാൽ ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അബുദാബി എയർപോർട്ട് റോഡിലുള്ള കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെ ഒഴിപ്പിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീപിടുത്തമുണ്ടായ ഉടൻതന്നെ അധികൃതർ അപായമണി മുഴക്കിയതിനാൽ ആളുകൾ ഓടി പുറത്തിറങ്ങിയിരുന്നു. തീപിടുത്തത്തെ തുടർന്നു ടെൽമ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ അൽ വാഹ്ദ മാൾ ജംഗ്ഷൻ വരെ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.