ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി

08:09 am 19/1/2017 ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമ പൂര്‍ണ ഉത്തരവാദിയാണെന്ന് തൊഴില്മന്ത്രാലയം വ്യക്തമാക്കി. ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപകമാക്കി. ജോലി സമയങ്ങളില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം നല്കുന്നതില്‍ വീഴ്ച വരുത്തിയ 19 കമ്പനികള്‍ക്കെതിരെ മാനവവിഭവ ശേഷി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.വീഴ്ച വരുത്തിയ കമ്പനികള്‍ക്ക് കനത്ത പിഴയും, ഉടമകള്‍ക്ക് ജയില്‍ശിക്ഷ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. 1,328പരിശോധനകളാണ്, Read more about ഒമാനില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി[…]

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

08:22 am 15/1/2017 സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് പാസ്‌പോര്‍ട്ട്‌ വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയും ചില അറബ് പത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ലെന്ന് ജവാസാത്തിനെ Read more about സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്[…]

കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സംഭവം രാജ്യത്തെ നടുക്കി.

08:44 am 13/1/2017 അബൂദബി: അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യത്തെ നടുക്കി. ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേറ്റ വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് രാജ്യത്തിന്‍െറ ദു$ഖഭാരമേറ്റിക്കൊണ്ട് അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. അന്യ രാജ്യത്തിനും അവിടുത്തെ പൗരന്മാര്‍ക്കും വേണ്ടി മാനുഷിക മൂല്യമുയര്‍ത്തി പിടിച്ചുകൊണ്ട് സ്ഥൈര്യത്തോടെ പ്രവര്‍ത്തിച്ച യു.എ.ഇ പൗരന്മാരുടെ മരണത്തെ Read more about കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സംഭവം രാജ്യത്തെ നടുക്കി.[…]

ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.

10:00 am 5/1/2017 ഒമാന്‍: ഒമാനില്‍ തന്‍ഫീദ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കി. സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും. രാജ്യത്തിന്റെ ഒന്‍പതാമത് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട പരിഷ്കരണങ്ങളും പദ്ധതികളും വിവരിക്കുന്ന തന്ഫീദ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി Read more about ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.[…]

കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നു

11:16 am 4/1/2106 കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നതായി മാനവ വിഭവശേഷി പൊതു അതോറിറ്റി അറിയിച്ചു. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 8,157 പേര്‍ തങ്ങളുടെ അനധികൃത താമസ പദവി നിയമാനുസൃതമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശികളുടെ എണ്ണം 2016ഡിസംബര്‍ 31 വരെയുള്ള കണക്ക്പ്രകാരം 14,03,457 ആണെന്ന് മാനവവിഭവശേഷി പൊതു അതോറിട്ടി ആക്ടിംഗ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മൊട്ടൗട്ടാഹ് ഉദ്ദരിച്ച്‌ Read more about കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നു[…]

2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു

08:09 pm 27/12/2016 അബൂദബി: 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം. വായന വര്‍ഷാചരണം -2016 സമാപിക്കുന്നതോടെ ദാനധര്‍മ വര്‍ഷാചരണം -2017 സമാരംഭിക്കും. യു.എ.ഇ ദാനധര്‍മങ്ങളുടെ രാജ്യമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു. ‘ഇവിടുത്തെ ജനത ശൈഖ് സായിദിന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് Read more about 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു[…]

ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു

11:47 am 15/12/2016 ദോഹ: ഡിസംബര്‍ 18 ന് നടക്കേണ്ട ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു. സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍ ഭരണകുടത്തിന്‍െറ കൊടിയ ക്രൂരതകള്‍ നേരിടുന്ന ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഈ തീരുമാനം. പരേഡും വൈമാനിക അഭ്യാസങ്ങളും അടക്കം ദേശീയ ദിനാഘോഷം ഉജ്ജ്വലമാക്കാനായി മാസങ്ങളായുള്ള ഒരുങ്ങള്‍ നടത്തി വരികയായിരുന്നു ഖത്തര്‍. അതിനിടെയിലാണ് പുതിയ തീരുമാനം. അടിച്ചമര്‍ത്തപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്ന അലപ്പോയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കുന്നതെന്ന് Read more about ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു[…]

സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി

10:17 am 14/12/2106 സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രത്തോടു കൂടിയ നോട്ടുകളാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. സൗദി റിയാലിന്റെ ആറാമത് പതിപ്പാണിത്. ആദ്യ സീരിയല്‍ നമ്ബരില്‍ ഉള്ള പുതിയ നോട്ടുകളും നാണയങ്ങളും കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് സ്വീകരിച്ചു. രണ്ടും മൂന്നും സീരിയല്‍ നമ്ബരുകളില്‍ ഉള്ളവ യഥാക്രമം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിച്ചു. പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ ലഭ്യമായിരിക്കുമെന്ന് സാമ അറിയിച്ചു. Read more about സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി[…]

തിരക്കേറിയ തെരുവില്‍ അബായ ധരിക്കാതെ എത്തിയ യുവതി അറസ്റ്റിലായി.

10:55 AM 13/12/2016 റിയാദ്: തലസ്ഥാന നഗരത്തിലെ തിരക്കേറിയ തഹ്ലിയ തെരുവില്‍ അബായ ധരിക്കാതെ എത്തിയ യുവതി അറസ്റ്റിലായി. അബായ ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ സന്ദേശം ഇട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം അബായ ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്. പരമ്പരാഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു യുവതിയെ Read more about തിരക്കേറിയ തെരുവില്‍ അബായ ധരിക്കാതെ എത്തിയ യുവതി അറസ്റ്റിലായി.[…]

സല്‍മാന്‍ രാജാവ് യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ടു.

11:11 AM 06/12/2016 ദുബൈ: യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഖത്തറിലേക്ക് പുറപ്പെട്ടു. ഇന്നലെ ദുബൈയിലത്തെിയ സൗദി ഭരണാധികാരിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.ആല്‍ മക്തൂം കുടുംബത്തിന്‍െറ തറവാട് വീടായ ചരിത്രമുറങ്ങുന്ന ശൈഖ് സഈദ് ആല്‍ മക്തൂം ഭവനത്തിലായിരുന്നു ഇരുവരുടെയൂം കൂടിക്കാഴ്ച. ഷിന്ദഗയിലാണ് 1896ല്‍ പണിത Read more about സല്‍മാന്‍ രാജാവ് യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ടു.[…]