കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് തെരുവുനായ ശല്ല്യമെന്ന് സുപ്രീംകോടതി
11:13 am 21/10/2016 ദില്ലി: തെരുവ് നായശല്ല്യം കേരളത്തിൽ മാത്രം ഇത്ര രൂക്ഷമാകാൻ കാരണമെന്തെന്ന് സുപ്രീംകോടതി. നായ്ക്കളുടെ കടിയേൽക്കുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മറ്റൊരു കേസിൽ നാട്ടാനകൾക്കുനേരെ നടക്കുന്ന പീഡനങ്ങൾ തടയാനുള്ള നിയമം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. തെരുവ്നായ്ശല്ല്യം പരിഹരിക്കുന്നതിന് ജസ്റ്റിസ് സിരിജഗൻ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. തെരുവ്നായശല്ല്യം പരിഹരിക്കുന്നതിന് പ്രായോഗികമായ നടപടികളാണ് വേണ്ടത്. തെരുവ്നായ്ക്കളുടെ Read more about കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് തെരുവുനായ ശല്ല്യമെന്ന് സുപ്രീംകോടതി[…]










