ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നഴ്സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
07:23 pm 17/5/2017 നോയിഡ: റിമിയ എന്ന നഴ്സിനെയാണ് സദർപുർ കോളനിയിലെ താമസസ്ഥലത്തു മരുന്നു കുത്തിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് സെക്ടർ 39 പോലീസ് സ്റ്റേഷൻ ഇൻചാർജ് രാകേഷ് കുമാർ സിംഗ് പറഞ്ഞു. റിമിയ ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. മാനസിക സമ്മർദമാണ് ജീവനൊടുക്കലിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.