അന്താരാഷ്ട്ര യോഗ ദിന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
01:02 pm 15/4/2017 ന്യൂഡൽഹി: ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം. ഉത്തർപ്രദേശിൽ 50,000 പേർ പങ്കെടുക്കുന്ന ആഘോഷത്തിനാണ് ഒരുക്കം. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വെള്ളം, ഷൂ ബാഗ്, ടി ഷർട്ട്, യോഗ മാറ്റ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. യോഗ ദിനത്തിനു മുന്നോടിയായി ജൂണ്‍ 18നും 19നും യോഗ പരിശീലനവും ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.










