12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ പോലീസിന്‍റെ പിടിയിലായി

08:30 am 13/4/2017 ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ ഡൽഹി പോലീസിന്‍റെ പിടിയിലായി. യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ജാഫർ, പർവേസ് സെയ്ഫി എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മയക്കുമരുന്ന് കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

08:29 AM 13/4/2017 ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ കാ​ണാ​താ​യ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പാ​ക് സൈ​ന്യ​ത്തി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ല​ഫ്.​കേ​ണ​ൽ മു​ഹ​മ്മ​ദ് ഹ​ബീ​ബ് സാ​ഹി​റി​നെ സം​ബ​ന്ധി​ച്ചാ​ണ് ഈ ​റി​പ്പോ​ർ​ട്ട്. ലാ​ഹോ​റി​ൽ​നി​ന്നു നേ​പ്പാ​ളി​ലെ ലും​ബി​നി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. ലും​ബി​നി​യി​ൽ​നി​ന്നു കു​ടും​ബ​ത്തെ ഫോ​ണ്‍ ചെ​യ്ത​ശേ​ഷം മു​ഹ​മ്മ​ദ് ഹ​ബീ​ബി​നെ സം​ബ​ന്ധി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തെ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗാം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഹ​ബീ​ബ് Read more about പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.[…]

പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ.

07:45 pmm 12/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷം ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നീ​ക്കം. മേ​യ് മാ​സ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ന്യൂ​ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്ത് എ​ത്തി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക അ​റി​യി​ക്കാ​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ തീ​രു​മാ​നം.

പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്.

02:30 0m 12/4/2017 ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ നീക്കത്തിനു പിന്നിലെന്നും മേയ് ഒന്നു ഇത് നടപ്പിൽവരുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഇത് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുകയെന്നും സൂചനയുണ്ട്. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പുർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇത് നടപ്പിലാക്കുകയെന്നാണ് സൂചന. അന്താരാഷ്ട്ര എണ്ണവിലയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതെന്നാണ് പൊതുമേഖലാ എണ്ണ ക്കമ്പനികൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും Read more about പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്.[…]

സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.

08: 11 am 12/4/2017 സേലം: തമിഴ്നാട്ടിലെ സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരാണ് മരിച്ചത്. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അപകടത്തിൽ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി:മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി.

O8:12am 12/4/2017 ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി. റിപ്പോര്‍ട്ട് നാളെ സഭയില്‍ വയ്‌ക്കുമെന്നും മന്‍മോഹന്‍ സിങിനെതിരെ തെളിവൊന്നും സമിതിക്കു മുന്നില്‍ വന്നില്ലെന്നും പി.എ.സി അദ്ധ്യക്ഷന്‍ കെ.വി തോമസ് വിശദീകരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഓഫീസ് ജാഗ്രത കാണിച്ചില്ലെന്ന പരാമര്‍ശം കെ.വി തോമസ് അദ്ധ്യക്ഷനായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കെ.വി Read more about കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി:മന്‍മോഹന്‍ സിങിനെതിരെയുള്ള പരാമര്‍ശം നീക്കി.[…]

ഗോവയിൽ നിശാപാർട്ടികൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി.

07:59 am 12/4/2017 പനാജി: വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു. വിനോദസഞ്ചാരത്തിന്‍റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘങ്ങൾ ഗോവയിൽ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിശാപാർട്ടികളും അവസാനിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിശാപാർട്ടികൾ ഭാരത സംസ്കാരത്തിന് യോജിച്ചതല്ലെന്നും, അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളിൽ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം.

01:23 pm 11/4/2017 ന്യൂഡല്‍ഹി: മെയ് 14 മുതൽ ഞായറാഴ്ചയിൽ പെട്രോൾ പമ്പുകൾ അടച്ചിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 15 ഒാടെ ഒമ്പതു മുതൽ ആറുവരെ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെട്രോൾ പമ്പുകളുടെ പ്രവർത്തന ചെലവ് കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് ഷിൻഡെ പറഞ്ഞു. മെയ് 10 Read more about പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളിൽ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം.[…]

2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം

08:08 am 11/4/2017 ദില്ലി: .ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ മുന്നണിയെ സജ്ജാമാക്കാനും, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഘടകകകഷികളുടെ പിന്തുമ ഉറപ്പാക്കാനുമാണ് വിശാല എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎയുടെ 31 ഘടകകക്ഷികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷതവഹിച്ചത്.2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോദത്തില്‍ തീരുമാനമുണ്ടായി.നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ പിന്തുണയോടെയാണ് മോദിയുടെ Read more about 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം[…]

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ.

05:37 pm 10/4/2017 ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ. കർഷക വായ്പകൾ എഴുതിത്തള്ളമെന്നും കർഷകർക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. നോർത്ത് ബ്ലോക്കിലാണ് തമിഴ് കർഷകർ നഗ്നരായി ഓടി പ്രതിഷേധിച്ചത്. ദിവസങ്ങളായി ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധമാണ് സമരക്കാർ പ്രകടിപ്പിച്ചത്. പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. Read more about പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ.[…]