നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു
11:02 am 10/4/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലെ കേരൻ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു. നാല് പേരെയാണ് സൈന്യം വധിച്ചത്.
11:02 am 10/4/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലെ കേരൻ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു. നാല് പേരെയാണ് സൈന്യം വധിച്ചത്.
08:23 am 10/4/2017 ചെന്നൈ: അണ്ണാശാലയില്‍ ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസും ഹോണ്ട സിറ്റി കാറുമാണ് കുഴിയില്‍ വീണത്. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. എല്ലാവരുടെയും പരിക്ക് നിസാരമാണ്. പരുക്കേറ്റവരെ റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌റ്റോപ്പില്‍ നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടെയാണ് വഴിയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ടണലിംഗ് ജോലികളുടെ ഭാഗമായി വഴിയുടെ അടിയിലെ മണ്ണ് ദുര്‍ബലമായതാകാം ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് Read more about ചെന്നൈയിലെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി.[…]
08:18 am 10/4/2017 ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ബിജെപി എംപി രാജാ സിംഗ്. അയോധ്യയില്‍ രാമക്ഷേത്രം നിർമിച്ചാല്‍ പ്രശ്നമുണ്ടാക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നത്. ഇത്തരം വെല്ലുവിളികള്‍ ഉന്നയിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത്തരം രാജ്യദ്രോഹികളുടെ തലയറുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും രാജാ സിംഗ് പറഞ്ഞു. ഹൈദരാബാദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്പോഴാണ് എംപി വിവാദ പരാമര്‍ശം നടത്തിയത്. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ താരമായ രാജാ സിംഗ് നിരവധി കേസുകളില്‍ ഇതിനുമുമ്പ് അറസ്റ്റിലായിട്ടുണ്ട്.
08:05 am 10/4/2017 ന്യൂഡൽഹി: രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ സർവീസിൽ ജോലി നൽകില്ലെന്ന് ആസാം. ആസാം സർക്കാർ തയാറാക്കിയ ജനസംഖ്യ നയത്തിന്റെ കരടിലാണ് ഈ നിർദേശമുള്ളതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വ്യക്തമാക്കി. ജോലി കിട്ടിയതിനു ശേഷമാണ് രണ്ട് പേരിൽ കൂടുതൽ കുട്ടികളുണ്ടായതെങ്കിൽ അന്ന് സർവീസ് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികൾക്കും സർവകലാശാല തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പമാണ് ജനസംഖ്യ നയത്തിൽ പുതിയ വ്യവസ്ഥ രൂപീകരിച്ചിരിക്കുന്നത്. സർക്കാർ ജോലിക്കെന്നതു പോലെ Read more about രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ സർവീസിൽ ജോലി നൽകില്ലെന്ന് ആസാം[…]
01:18 pm 9/4/2017 ന്യൂഡൽഹി: ഡൽഹി-പാറ്റ്ന രാജനാധി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരെ മോഷണസംഘം കൊള്ളയടിച്ചു. മൂന്നു കോച്ചുകളിലാണ് കവർച്ച നടന്നത്. മൂന്നു യാത്രക്കാരെ മർദിച്ചു പരിക്കേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞായാറാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. കോച്ച് അറ്റന്‍റന്‍റിന്‍റെ സഹായത്തോടെയാണ് കൊള്ള നടന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവത്തിൽ ട്രെയിനിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറേയും നാലു കോണ്‍സ്റ്റബിൾമാരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.
10:35 am 9/4/2017 ന്യൂഡൽഹി: ശ്രീനഗർ ലോക് സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഡൽഹിയിലെ രജൗരി ഗാർഡൻ, ഝാർഖണ്ഡിലെ ലിറ്റിപാറ, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽേപട്ട്, രാജസ്ഥാനിലെ ദോൽപൂർ, പശ്ചിമബംഗാളിലെ കാന്തി ദക്ഷിൺ, മദ്ധ്യപ്രദേശിലെ അറ്റർ, ബന്ദവ്ഗണ്ഡ്, ഹിമാചൽ പ്രദേശിലെ ഭോരഞ്ച്, അസമിലെ ദേമയി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ്ങ് നടക്കുന്നത്. ആദ്യമണിക്കൂറുകളിൽ പോളിങ്ങ് മന്ദഗതിയിലാണ്. ലോക്സഭാ മണ്ഡലത്തിലെ വോെട്ടണ്ണൽ ഏപ്രിൽ 15നും നിയമസഭാ മണ്ഡലങ്ങളിലേത് ഏപ്രിൽ 13നും നടക്കും.
09:20 am 9/4/2017 ജയ്പൂർ: വിവാഹമോചനത്തിെൻറ തോത് മറ്റു സമുദായങ്ങളെക്കാൾ മുസ്ലിംകളിൽ കുറവാണെന്നും മുത്തലാഖ് പ്രശ്നം തെറ്റായാണ് ഉയർത്തിക്കാണിക്കുന്നതെന്നും അഖിലേന്ത്യജയ്പൂർ: വിവാഹമോചനത്തിെൻറ തോത് മറ്റു സമുദായങ്ങളെക്കാൾ മുസ്ലിംകളിൽ കുറവാണെന്നും മുത്തലാഖ് പ്രശ്നം തെറ്റായാണ് ഉയർത്തിക്കാണിക്കുന്നതെന്നും അഖിലേന്ത്യ മുസ്ലിം േപഴ്സനൽ ലോ ബോർഡിെൻറ വനിത വിഭാഗം. ഇസ്ലാമിക ജീവിതത്തിൽ വനിതകൾക്ക് നല്ല സംരക്ഷണം ലഭിക്കുന്നതുകൊണ്ട് മുസ്ലിം സ്ത്രീകൾ വിവാഹമോചനം തേടുന്നത് കുറവാണെന്നും മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലെ കുടുംബകോടതികളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി വനിത വിഭാഗം ചീഫ് ഒാർഗനൈസർ Read more about വിവാഷമോചനം മുസ്ലിംകളിൽ കുറവാണ്.[…]
08’07 am 9/4/2017 ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ജെ.കൃഷ്ണമൂർത്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രിച്ചി ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ മാർച്ച് 27ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ജയലളിതയുടെയും തെലുങ്ക് സിനിമ താരം ശോഭൻ Read more about ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു[…]
06:18 pm 8/4/2017 മുംബൈ: താനെ കോള്‍ സെൻറർ തട്ടിപ്പിലെ മുഖ്യപ്രതി ഷാഗിയെന്ന സാഗര്‍ തക്കര്‍ അറസ്റ്റിൽ. യു.എസ് ആദായനികുതി വകുപ്പായ ഇേൻറണൽ റവന്യൂ സർവീസ് (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അമേരിക്കക്കാരെ കോൾസെൻററുകളിൽ നിന്നും വിളിച്ച് 30 കോടി ഡോളർ ഷാഗിയും കൂട്ടാളികളും തട്ടിയെടുക്കുകയായിരുന്നു. കേസിനെ തുടർന്ന് ഷാഗിയും സഹോദരി റീമയും ദുബൈയിലേക്ക് കടന്നിരുന്നു. െവള്ളിയാഴ്ച രാത്രി ദുബൈയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഷാഗിയെ താനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഷാഗിയെ പിടികൂടുന്നതിനായി പൊലീസ് നേരത്തെ Read more about കോള്‍ സെൻറർ തട്ടിപ്പിലെ മുഖ്യപ്രതി ഷാഗിയെന്ന സാഗര്‍ തക്കര്‍ അറസ്റ്റിൽ.[…]
06:15 pm 8/4/2017 ശ്രീനഗർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയ പാതയിലെ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്നു കഴിഞ്ഞ നാലു ദിവസമായി ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഇതു വഴി യാതൊരു വാഹനങ്ങളും കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.