ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ.

11:10 am 6/4/2017 ന്യൂഡൽഹി: അതിനുള്ള നടപടികൾ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ ത്വരിതപ്പെടുത്തണം. നടപടികൾ വൈകിയതാണ് പ്രത്യക്ഷ സമരത്തിലേക്ക് ജിഷ്ണുവിന്‍റെ അമ്മയും കുടുംബാംഗങ്ങളും ഇറങ്ങാൻ ഇടയാക്കിയത്. പൊലീസ് അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു

ബാബറി മസ്ജിദ്:ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

11:07 am 6/4/2017 ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഉൾപ്പടെയുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന സി.ബി.െഎയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അദ്വാനിക്ക് പുറമേ മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമഭാരതി, രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നാണ് സി.ബി.െഎയുടെ ആവശ്യം. ഇവരെ കുറ്റവിമുക്തരാക്കിയുള്ള 2010ലെ അലഹബാദ് ഹൈേകാടതി വിധിക്കെതിരെയാണ് സി.ബി.െഎ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മാർച്ച് 23ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. സി.ബി.െഎയോടും മറ്റൊരു Read more about ബാബറി മസ്ജിദ്:ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും[…]

യു​​​പി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ക്ര​​​മി​​​ക​​​ളു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

07:30 am 6/4/2017 മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലെ ഖ​​​ട്ടോ​​​ലി പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബി​​​ജെ​​​പി ഖ​​​ട്ടോ​​​ലി സി​​​റ്റി മു​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജാ വാ​​​ൽ​​​മീ​​​കി​​​യാണ് മരിച്ചത്. ബുധനാഴ്ച സ്വ​​​ന്തം ക​​​ട​​​യ്ക്കു​​​ള്ളി​​​ൽ വ​​​ച്ചാണ് വാ​​​ൽ​​​മീ​​​കി​​​ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. അക്രമികളെ പിടികൂ‌ടാനായിട്ടില്ല.

ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

06:30 pm 5/4/2017 ന്യൂഡൽഹി: അഴിമതി കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കർണാടക സർക്കാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. കുറ്റക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിച്ച പിഴതുകയായ 100 കോടി രൂപ ലഭിക്കാൻ ഇടയില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത സ്വത്ത്സമ്പാദന കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിതയുടെ തോഴി ശശികല അടക്കം മൂന്നു പേർ ജയിൽശിക്ഷ Read more about ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി[…]

അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്.

6:26 pm 5/4/2017 ലഖ്നോ: ഉത്തർപ്രദേശിലെ 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്. അധ്യാപകർ മാന്യമായ രീതിയിലുള്ള വസ്ത്രം ധരിച്ചു മാത്രമേ കോളജുകളിൽ വരാൻ പാടുള്ളൂവെന്നും കൃത്യസമയത്ത് സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിങ്ങാണ് നിർദേശം പുറപ്പെടുവിച്ചത്. ഹാജർ നില കൃത്യമാണെന്ന് പരിശോധിക്കാൻ കോളജുകളിൽ ബയോ മെട്രിക് സംവിധാനം നടപ്പാക്കുമെന്നും നിർദേശമുണ്ട്. അധ്യാപകരെയാണ് വിദ്യാർഥികൾ മാതൃകയാക്കുക. Read more about അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്.[…]

ന​ടി രാ​ഖി സാ​വ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യ വാ​ർ​ത്ത പ​ഞ്ചാ​ബ് പോ​ലീ​സ് നി​ഷേ​ധി​ച്ചു.

08:06 am 5/4/2017 ലു​ധി​യാ​ന: ബോ​ളി​വു​ഡ് ന​ടി രാ​ഖി സാ​വ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യ വാ​ർ​ത്ത പ​ഞ്ചാ​ബ് പോ​ലീ​സ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ രാ​ഖി സാ​വ​ന്ത് കീ​ഴ​ട​ങ്ങി​യ​താ​യി അ​വ​രു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. രാ​ഖി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും അ​വ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും വ​ക്താ​വ് പ​രു​ൾ ചൗ​ള വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. രാ​ഖി​യു​മാ​യി വാ​ട്സ്ആ​പ്പി​ൽ ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​യ​താ​യും പ​രു​ൾ ചൗ​ള പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് വാ​ർ​ത്ത പാ​ടെ​നി​ഷേ​ധി​ക്കു​ക​യാ​ണ്. രാ​ഖി​യെ തേ​ടി മും​ബൈ​യ്ക്കു​പോ​യെ​ങ്കി​ലും ന​ൽ​കി​യ വി​ലാ​സ​ത്തി​ൽ ആ​ളെ​ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും തി​രി​ച്ചു​പോ​ന്നെ​ന്നും ലു​ധി​യാ​ന ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. Read more about ന​ടി രാ​ഖി സാ​വ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യ വാ​ർ​ത്ത പ​ഞ്ചാ​ബ് പോ​ലീ​സ് നി​ഷേ​ധി​ച്ചു.[…]

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു.

08:01 am 5/4/2017 ല​ക്നോ: യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് 40,000 കോ​ടി​യോ​ളം​വ​രു​ന്ന കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​ത്. 2.15 കോ​ടി ക​ർ​ഷ​ക​ർ​ക്ക് ന​ട​പ​ടി​യു​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യു​പി​യി​ലെ ക​ർ​ഷ​ക​രി​ൽ 92.5 ശ​ത​മാ​ന​ത്തി​നും തീ​രു​മാ​നം നേ​ട്ട​മാ​കു​മെ​ന്ന് മ​ന്ത്രി സി​ദ്ധാ​ർ​ഥ് നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ഒ​രു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ളാ​ണ് എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കും. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം 15 ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ആ​ദ്യ​നാ​ഥ് മ​ന്ത്രി​സ​ഭാ യോ​ഗം Read more about ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു.[…]

കേജരിവാൾ ദരിദ്രനാണെങ്കിൽ സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് രാംജഠ് മലാനി.

06:34 pm 4/4/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ദരിദ്രനാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി. കേജരിവാളിനെതിരേ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരായ രാംജഠ് മലാനിക്ക് ഫീസ് സർക്കാർ ഖജനാവിൽ നിന്നും നൽകാൻ ഡൽഹി മന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചത് വിവാദമായിരുന്നു. ഇതേതുടർന്നാണ് സൗജന്യം വാഗ്ദാനം ചെയ്ത് രാംജഠ് മലാനി രംഗത്തുവന്നത്. താൻ ധനികരിൽ നിന്നും മാത്രമേ ഫീസ് വാങ്ങാറുള്ളൂ എന്നും കേജരിവാളിന് പണമില്ലെങ്കിൽ Read more about കേജരിവാൾ ദരിദ്രനാണെങ്കിൽ സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് രാംജഠ് മലാനി.[…]

സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു.

01:56 pm 4/4/2017 ശ്രീകൃഷ്ണനെ അപമാനിച്ചുള്ള ട്വിറ്റര്‍ സന്ദേശമെഴുതിയ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. പരാമര്‍ശം അനുചിതമായിപ്പോയെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പാരമര്‍ശം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു. താന്‍ വിശ്വസിയല്ലെങ്കിലും തന്റെ അമ്മ ശ്രീകൃഷ്ണഭക്തയാണ്. ശ്രീകൃഷ്ണ കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത്. വീടിന്റെ ചുമരില്‍ ശ്രീകൃഷ്ണന്റെ ചിത്രം തൂക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നും ഉത്തര്‍പ്രദേശിലെ പൂവാല സംഘത്തിന്റ പേര് ആന്റി Read more about സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു.[…]

8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു.

01:48 pm 4/4/2017 രാമേശ്വരം: തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ മാർച്ച് 21നും 26നും ഇടയിൽ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിൽ എടുത്ത 38 മത്സ്യത്തൊഴിലാളികളിൽ പെട്ടവരെയാണ് വിട്ടയയ്ക്കുന്നത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യക്ക് കൈമാറും. മാർച്ച് 21ന് കച്ചിതീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന പത്തു പേരെ ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിൽ എടുത്തിരുന്നു. തൊട്ടടുത്ത ദിവസം നാഗപട്ടണം, രാമേശ്വരം ജില്ലകളിൽ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെയും മാർച്ച് 26ന് പുതുക്കോട്ട ജില്ലയിൽ നിന്നുള്ള 12 Read more about 8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു.[…]