രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ .

08:29 am 4/4/2017 ന്യൂഡൽഹി: വിലക്ക് നിലനിൽക്കെ എ.െഎ.എ.എ.ഡി.എം.കെ എന്ന പാർട്ടി പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ ചോദിച്ചു. വ്യാഴാഴ്ച 11 മണിക്കകം ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കമീഷൻ ആവശ്യപ്പെട്ടു. എ.െഎ.എ.ഡി.എം.കെ (അമ്മ) വിഭാഗം ഇപ്പോഴും എ.െഎ.എ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നവും പേരും ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലടക്കം തുടർന്നും ഇൗ ചിഹ്നമോ പേരോ ഉപയോഗിക്കരുതെന്നും കമീഷൻ നിർദേശിച്ചു. ഏപ്രിൽ ഒമ്പതിന് തമിഴ്നാട്ടിലെ ആർ.കെ നഗർ മണ്ഡലത്തിൽ Read more about രണ്ടില ചിഹ്നവും ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് വി.കെ. ശശികല വിഭാഗത്തോട് തെരഞ്ഞെടുപ്പ് കമീഷൻ .[…]

ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ സ​ഹ​പാ​ഠി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി

08:19 am 4/4/2017 ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ സ​ഹ​പാ​ഠി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി. ന​യാ​ഗ​ഡ് ജി​ല്ല​യി​ലെ ശ​ര​ൺ​കു​ളി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ട്യൂ​ഷ​ൻ​സെ​ന്‍റ​റി​ലാ​യി​രു​ന്നു പീ​ഡ​നം അ​ര​ങ്ങേ​റി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ‌​കി​യ​ത്. നേ​ര​ത്തെ സം​ഭ​വം പു​റ​ത്താ​യ​പ്പോ​ൾ ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് പ്ര​തി പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ത് നി​ര​സി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ല് ആ​ൺ​കു​ട്ടി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേണ്‍ബുൾ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.

07:05 pm 3/4/2017 മെൽബണ്‍: മാൽക്കം ടേണ്‍ബുളിന്‍റെ ആദ്യ ഒൗദ്യോഗിക സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു

04:44 pm 3/4/2017 ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. പുതിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും.

വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്.

08:04 am 3/4/2017 ന്യൂ​ഡ​ൽ​ഹി: യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പൂ​വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്. ഇ​തി​ഹാ​സ പൂ​വാ​ല​നാ​യ കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് സ്ക്വാ​ഡി​ന് ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്ന ഭൂ​ഷ​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സ്ക്വാ​ഡി​ന് വി​ല്യം ഷേ​ക്സ്പി​യ​റു​ടെ ക​ഥാ​പാ​ത്ര​മാ​യ റോ​മി​യോ​യു​ടെ പേ​ര് ന​ൽ​കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു ഭൂ​ഷ​ൻ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്. റോ​മി​യോ ഒ​രു സ്ത്രീ​യെ മാ​ത്ര​മാ​യി​രു​ന്നു പ്രേ​മി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, ആ​ന്‍റി കൃ​ഷ്ണ സ്ക്വാ​ഡ് എ​ന്ന് വി​ളി​ക്കാ​ൻ ആ​ദി​ത്യ​നാ​ഥ് ധൈര്യ​പ്പെ​ടു​മോ എ​ന്നും ട്വി​റ്റ​റി​ൽ Read more about വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്.[…]

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു.

08:02 am 3/4/2017 ന്യൂ​ഡ​ൽ​ഹി: അ​പേ​ക്ഷ​ക്ക് 500 വാ​ക്ക് പ​രി​ധി എ​ന്ന​താ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്ന്. എ​ന്നാ​ൽ, പ​രി​ധി​യി​ലേ​റെ വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​പേ​ക്ഷ നി​ഷേ​ധി​ക്കാ​നാ​വി​ല്ല. വി​വ​രം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രാ​യ പ​രാ​തി ഓ​ൺ​ലൈ​നാ​ക്കു​ന്ന​താ​ണ് മ​റ്റൊ​ന്ന്. അ​പേ​ക്ഷ​ക​ൻ ത​പാ​ൽ ചാ​ർ​ജ് വ​ഹി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​ന്ന്. നി​ല​വി​ൽ സ​ർ​ക്കാ​രാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. ഇ​ക്ക​ണോ​മി​ക് സ​ർ​വേ, നാ​ഷ​ന​ൽ സാ​മ്പി​ൾ സ​ർ​വേ ഓ​ഫി​സ് ഡാ​റ്റ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ഇ​നി മു​ത​ൽ 10 രൂ​പ​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ ല​ഭ്യ​മാ​വി​ല്ല. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​പ​ണി വി​ല​യോ ഓ​രോ പേ​ജി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​ക്കും Read more about വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു.[…]

രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാഷ്മീരിൽ രാജ്യത്തിനു സമർപ്പിച്ചു.

09:10 am 2/4/2017 ശ്രീനഗർ: ഹിമാലയം തുരന്നു നിർമിച്ച രാജ്യത്തെ ഏറ്റവും നീളംകൂടിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാഷ്മീരിൽ രാജ്യത്തിനു സമർപ്പിച്ചു. ഉധംപൂർ ജില്ലയിലെ ചെനാനിയിൽ ആരംഭിച്ചു റംബാൻ ജില്ലയിലെ നഷ്റിയിൽ അവസാനിക്കുന്ന തുരങ്കപാതയാണ് മോദി രാജ്യത്തിനു സമർപ്പിച്ചത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈർഘ്യം. വിഘടനവാദികൾ കടയടപ്പിന് ആഹ്വാനം ചെയ്തിരുന്നതിനാൽ മോദിയുടെ സന്ദർശനത്തിനു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്.

07:58 am 2/4/2017 ബസ്തർ: പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്. പതിനഞ്ച് വർഷമായി സംസ്ഥാനത്ത് ഗോവധം നടന്നിട്ടില്ലെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞതിന്‍റെ തുടർച്ചയായി ആയിരുന്നു മുഖ്യമന്ത്രിയുടെ തൂക്കിലേറ്റൽ പരാമർശം. കഴിഞ്ഞ പതിനഞ്ച് വർഷമായി സംസ്ഥാനത്ത് പശുവിനെ കശാപ്പുചെയ്യുന്നതായി നിങ്ങൾക്കറിയുമോ?. അത്തരത്തിലൊന്ന് ഇവിടെ സംഭവിച്ചിട്ടില്ല, ഇനി നടന്നാൽ അവരെ തൂക്കിലേറ്റും. പശു സംരക്ഷണത്തിനായി ശക്തമായ നിയമം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഛത്തീസ്ഗഡാണ്- ഗോവധം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടട് രമണ്‍ Read more about പശുവിനെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്.[…]

സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

07:59 am 2/4/2017 കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. വൈകീട്ട് അഞ്ചിന് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന സ്മൃതി ഇറാനിയെയാണ് വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്ന് കാറിനെ മറികടക്കാന്‍ ശ്രമിച്ചത്. ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മന്ത്രിക്ക് സെഡ‍് ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സ്മൃതി ഇറാനിയുടെ ആവശ്യ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ കൂട്ടിയത്. മോത്തിലാല്‍ നെഹ്‍റു Read more about സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന നാല് ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.[…]

ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ തട്ടിപ്പ്.

06:50 pm 1/4/2017 ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ.വി.എം) വൻ തട്ടിപ്പ്. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടിങ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിന്ദ് ജില്ലാഭരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും Read more about ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ തട്ടിപ്പ്.[…]