വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി.

07:40 pm 27/3/2017 ജയ്പുർ: ഓസ്ട്രിയൻ വിനോദ സഞ്ചാരിയെ മസാജ് പാർലർ ഉടമ മാനഭംഗപ്പെടുത്തിയന്നു പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് 21കാരിയായ ഓസ്ട്രിയൻ സ്വദേശി മാനഭംഗത്തിനിരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മസാജ് പാർലർ ഉടമയെ അറസ്റ്റ് ചെയ്തു. ഹനുമാൻ ഘാട്ടിലെ മസാജ് പാർലറിലാണ് യുവതി മാനഭംഗത്തിനിരയായത്. മസാജിംഗിനിടെ പ്രതി ദുരുദ്ദേശ്യത്തോടെ തന്നെ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഗവേഷക വിദ്യാർഥിയായ യുവതി പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുമാസമായി ഉദയ്പൂരിലുണ്ട്. സംഭവത്തിൽ ഓസ്ട്രിയൻ എംബസിയും ആശങ്ക അറിയിച്ചിരുന്നു.

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു.

10:33 am 27/3/2017 ഗുരുദാസ്പൂർ: പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയായ ഗുരുദാസ്പൂരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാൾക്കൊപ്പം കൂടുതൽ പേർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്ത് ബിഎസ്എഫ് പരിശോധന നടത്തുകയാണ്.

കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ആവർത്തിച്ചു.

7:08 am 27/3/2017 ലഖ്നോ: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബി.എം.എ.സി) ആവർത്തിച്ചു. ഞായറാഴ്ച ബി.എം.എ.സിയുടെ യോഗത്തിനുശേഷം കൺവീനർ സഫർയാബ് ജീലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിെൻറ മുഖ്യധാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകുേമ്പാൾ മുസ്ലിംകൾക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിമാർ വിഷയത്തിൽ നഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. അതിനാൽ, സുപ്രീംകോടതി വഴിമാത്രമേ പരിഹാരം Read more about കോടതിക്കു പുറത്ത് മധ്യസ്ഥ ചർച്ചക്കില്ലെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ആവർത്തിച്ചു.[…]

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ്

07:03 am 27/3/2017 അഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വേണ്ട നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹൈദരാബാദിൽ നടന്ന ഹിന്ദു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാ വർധന തടയുന്ന നിയമം പാസാക്കണം. മുസ്ലീം വിദ്യാർഥികൾക്കു ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ഹിന്ദു വിദ്യാർഥികൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങൾ പൂർണമായും ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

02:08 pm 26/3/2017 ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പൂർണമായും ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണിതെന്നു പറഞ്ഞ മോദി, ഓരോ ഇന്ത്യൻ പൗരനും കള്ളപ്പണത്തിനെതിരെയുള്ള പോരാളികളാകണമെന്നും ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ “മൻകി ബാത്തി’ ൽ സംസാരിക്കവേയാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.‌ ഡിജിറ്റൽ പണമിടപാടു നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്നും അടുത്ത ആറു മാസത്തിനുള്ളിൽ മൂന്നു കോടിയോളം ആളുകൾ ഇതിലേക്ക് മാറുമെന്നും അദ്ദേഹം Read more about ജനങ്ങൾ പൂർണമായും ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

07:55 am 28/3/2017 നോ​​​​യി​​​​ഡ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ നോ​​​​യി​​​​ഡ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. സ​​​​റ​​​​ഫാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു പാ​​​​ർ​​​​ക്കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​മ​​​​യാ​​​​ണ് ഒ​​​​രു​​​​സം​​​​ഘം ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്. പ്രതിമയുടെ വലതുകൈ അക്രമികൾ തകർത്തു. ദ​​​​ളി​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​കരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് ഡി​​​​എ​​​​സ്പി സ​​​​ന്ദീ​​​​പ് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

ഗുജറാത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു.

7:50 am 26/3/2017 അഹമ്മദാബാദ്: പത്തുപേർക്കു പരിക്കേറ്റു. പോലീസ് നടത്തിയ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. പത്താൻ ജില്ലയിലെ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. അക്രമികൾ 50 വീടുകളും 20 വാഹനങ്ങളും അഗ്നിക്കിരയാക്കിയതായും പോലീസ് പറഞ്ഞു.

നാസയുടെ തെറ്റുകൾ സ്കൂൾ വിദ്യാർഥി കണ്ടെത്തി.

05:47 pm 25/3/2017 ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും പുറത്തുവിട്ട വിരങ്ങളിലെ തെറ്റുകളാണ് പതിനേഴുകാരനായ വിദ്യാർഥി കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്കൂൾ വിദ്യാർഥി മൈൽസ് സോളമനാണു നാസയുടെ തെറ്റുകൾ കണ്ടെത്തിയത്. ബഹിരാകാശ നിലയത്തിലെ റേഡിയേഷൻ സംബന്ധിച്ച വിവരങ്ങളിലെ തെറ്റാണ് സോളമൻ കണ്ടെത്തിയത്. നാസയുടെ യഥാർഥവിവരങ്ങൾ വിദ്യാർഥികൾക്കു പഠനത്തിനു നൽകിയപ്പോഴാണ് സോളമൻ തെറ്റുകൾ കണ്ടെത്തിയത്. തെറ്റു കണ്ടെത്തിയതിനെ തുടർന്നു നാസയ്ക്കു ഇമെയിൽ അയക്കുകയായിരുന്നുവെന്നു സോളമൻ പറഞ്ഞു. തെറ്റിനെ കുറിച്ചു പരിശോധിക്കാൻ തന്നെ നാസ ക്ഷണിച്ചതായും സോളമൻ അറിയിച്ചു.

യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.

07:49 am 25/3/2017 ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്. യുപിയിലെ ഹസ്രത്ഗഞ്ചിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദറിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്. നടിയും നൃത്തസംവിധായകയുമായ ഫറാ ഖാന്‍റെ ഭർത്താവാണ് കുന്ദർ. ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച് കുന്ദർ ഇട്ട ട്വീറ്റാണ് വിവാദമായത്. ഒരു കോമാളിയെ മുഖ്യമന്ത്രി ആക്കാമെങ്കിൽ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സിബിഐ ഡയറക്ടറും മദ്യരാജാവ് വിജയ് Read more about യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.[…]

കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.

07:42 am 25/3/2017 ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു. അ​പേ​ക്ഷാ​ര്‍​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. പു​തി​യ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ അ​ഞ്ച് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​വും ഉ​ണ്ടാ​വു​ക. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് സം​സ്ഥാ​ന​ത്തെ മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍. രാ​ജ്യ​ത്ത് ആ​കെ 23 ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടി പുതുതായി നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ഓ​പ്ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള സൗ​ക​ര്യം ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ (cbseneet.nic.in ) ഒ​രു​ക്കി​യി​ട്ടു​ണ്ട്. Read more about കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.[…]