സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി.
07:03 pm 22/3/2017 ലഖ്നോ: ജോലി സമയത്ത് സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഉത്തരവ്. സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പാൻ മസാല നിരോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതിചെയ്യുന്ന സെക്രേട്ടറിയറ്റ് അനക്സിൽ ആദിത്യനാഥ് നടത്തിയ സന്ദർശനത്തിൽ ഒാഫിസുകളിലെ ഭിത്തികളിൽ ഉദ്യോഗസ്ഥർ പാൻമസാല മുറുക്കിത്തുപ്പിയതിെൻറ പാടുകൾ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ജീവനക്കാർ ജോലിസമയത്ത് പാൻമസാല ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും വൃത്തി ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചത്. ഒാഫിസ് പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്റ്റിക് Read more about സർക്കാർ ജീവനക്കാർ പാൻമസാല ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി.[…]










