വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:33 am 19/3/2017 ബു​ല​ന്ദേ​ശ്വ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ വ്യാ​പാ​രി​യു​ടെ കാ​റി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. യു​പി​യി​ലെ ബു​ല​ന്ദേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​വ്യാ​പാ​രി​യു​ടെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. വ്യാ​പാ​രി ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്ന സ​മ​യം കാ​റി​ന്‍റെ സൈ​ഡ് വി​ൻ​ഡോ ത​ക​ർ​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​യ​ന്പ​ത്തൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

06:44 pm 18/3/2017 കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ ഫേ​സ്ബു​ക്കി​ൽ യു​ക്തി​വാ​ദ​പ​ര​മാ​യ കു​റി​പ്പു​ക​ൾ എ​ഴു​തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി എ​ച്ച്. ഫാ​റൂ​ഖാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പെ​ട്ട് അ​ന്‍​സ​ത്ത് എ​ന്നൊ​രാ​ള്‍ ജു​ഡി​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫാ​റൂ​ഖ് മ​ത​ങ്ങ​ള്‍​ക്കെ​തി​രാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​രു​ക​യും ഫേ​സ്ബു​ക്കി​ല്‍ യു​ക്തി​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഫാ​റൂ​ഖി​ന്‍റെ നീ​രീ​ശ്വ​ര​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മ​ത മൗ​ലി​ക വാ​ദി​ക​ളെ ക്ഷു​ഭി​ത​രാ​ക്കി​യി​രു​ന്നു. ദ്രാ​വി​ഡ വി​ടു​ത്ത​ലൈ ക​ഴ​കം പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഫാ​റൂ​ഖെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി ഫോ​ണ്‍ വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഫാ​റൂ​ഖ് Read more about കോ​യ​ന്പ​ത്തൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.[…]

എടിഎം വാനിൽനിന്നു ഒന്നരക്കോടി രൂപ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

01:12 pm 18/3/2017 മുംബൈ: ധാരാവിയിൽ എടിഎം വാനിൽനിന്നു ഒന്നരക്കോടി രൂപ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സുരേഷ് കുമാർ, അറുമുഖം, കമല നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്. 15.42 ലക്ഷം രൂപ ഇവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഒന്പത് പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് എസ്ബിഐയുടെ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനം കൊള്ളയടിച്ചത്.

മോട്ടോർ റേസർ ചാന്പ്യൻ അശ്വൻ സുന്ദർ വാഹനപകടത്തെ തുടർന്ന് മരിച്ച് .

10:40 am 18/3/2017 ചെന്നൈ: മോട്ടോർ റേസർ ചാന്പ്യൻ അശ്വൻ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തെ തുടർന്ന് മരിച്ചത് ചെന്നൈ മറീന ബീച്ചിൽ ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്യു കാർ മരത്തിലിടിച്ചു കത്തുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് പോലീസ് പറഞ്ഞു.

മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്.

10:31am 18/3/2017 പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ സർക്കാർ നടപ്പാക്കിയ സന്പൂർണ മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്. മദ്യനിരോധനത്തെ തുടർന്നു സംസ്ഥാനത്ത് അനധികൃത മദ്യ വില്പന വ്യാപകമായി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിനു മുൻപ് സർക്കാർ ഒൗട്ട്‌ലെറ്റുകൾ വഴിയായിരുന്നു മദ്യം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകൾതോറും മദ്യം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തെന്നു ബിഹാറിലെ പാടലീപുത്രയിൽനിന്നുള്ള എംപി കൂടിയായ യാദവ് പറഞ്ഞു. മദ്യനിരോധനം നടപ്പാക്കിയതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടുവെന്നും തന്‍റെ സർക്കാർ വിശദമായി പഠിച്ചതിനുശേഷം മാത്രമായിരിക്കും Read more about മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്.[…]

ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കാ​റി​നു നേ​രെ ക​ല്ലേ​റ്.

10:30 am 18/3/2017 തേ​നി: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കാ​റി​നു നേ​രെ ക​ല്ലേ​റ്. വെ​ള്ളി​യാ​ഴ്ച തേ​നി​യി​ലാ​ണ് സം​ഭ​വം. ക​ല്ലേ​റി​ൽ അ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​ണ് ക​ല്ല് പ​തി​ച്ച​ത്. എ​ന്നാ​ൽ കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ആത്മഹത്യ ചെയ്യതു .

07:19 pm 17/3/2017 ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി സൈ​നി​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മ​ണ​ക്ക​ട​വ് സ്വ​ദേ​ശി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ യു.​ബി.​ജ​യ​പ്ര​കാ​ശി​നെ​യാ​ണ്(46) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: നി​ഷി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ജി​തി​ൻ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി)‍, ജൈ​ത്ര (മൂ​ന്നാം ക്ലാ​സു​കാ​രി വി​ദ്യാ​ർ​ഥി​നി).

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി.

07:00 pm 17/3/2017 ദാ​ഹോ​ദ്: ഗു​ജ​റാ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി. പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ലാ​യി​രു​ന്നു പീ​ഡ​നം. ആ​റു പേ​ർ ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ൽ‌ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കെ​തി​രെ വ്യാ​ജ​മ​ദ്യം വി​റ്റ​താ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​താ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. കു​മാ​ത് ബ​രി​യ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബ​രി​യ​യും കൂ​ട്ടാളികളാ​യ മ​റ്റു 13 പേ​രും ബൈ​ക്കി​ലും Read more about പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി.[…]

ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി വാറണ്ട് പശ്ചിമ ബംഗാൾ പോലീസ് മേധാവി കൈമാറി.

02:44 pm 17/3/2017 കോൽക്കത്ത: കോടതിയലക്ഷ്യക്കേസിൽ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി വാറണ്ട് പശ്ചിമ ബംഗാൾ പോലീസ് മേധാവി അദ്ദേഹത്തിനു കൈമാറി. ജസ്റ്റീസ് സി.കർണന്‍റെ വീട്ടിലെത്തിയാണ് അറസ്റ്റ് വാറണ്ട് കൈമാറിയത്. 100 പോലീസുകാരുടെ അകന്പടിയോടെയായിരുന്നു പോലീസ് മേധാവി കർണന്‍റെ വീട്ടിലെത്തിയത്. എന്നാൽ, താൻ വാറണ്ട് സ്വീകരിച്ചില്ലെന്നും തനിക്കെതിരായ കേസ് പരിഗണിച്ച ഏഴംഗ സുപ്രീം കോടതി ബെഞ്ച് 14 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു ഹർജി ഫയൽ ചെയ്യുമെന്നും കർണൻ എൻഡിടിവിയോടു പറഞ്ഞു. Read more about ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി വാറണ്ട് പശ്ചിമ ബംഗാൾ പോലീസ് മേധാവി കൈമാറി.[…]

ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി.

12:45 pm 17/3/2017 കൊ​ല്ലം: ചെ​മ്മാം​മു​ക്ക് മേ​ൽ​പാ​ല​ത്തി​ന് താ​ഴെ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​ള്ള​ൽ ക​ണ്ട​ത്. പാ​ള​ത്തി​ൽ മൂ​ന്ന് മി​ല്ലി​മീ​റ്റ​റോ​ളം വി​ട​വാ​ണ് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ട​സം ഒ​ഴി​വാ​ക്കി. വിള്ളൽ കണ്ടതിനെ തുടർന്ന് രാ​വി​ലെ​ മു​ത​ൽ മി​ക്ക ട്രെ​യി​നു​ക​ളും വേ​ഗ​തകു​റ​ച്ച് ഓ​ടു​ക​യാ​ണ്. അതിനാൽ പല സർവീസുകളും വൈകിയാണ് ഓടുന്നത്.