ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
08:27 am15/3/2017 ഇംഫാൽ: മണിപ്പുരിൽ നോംഗ്താംബോം ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിരേൻ സിംഗ് മന്ത്രിസഭയെ പിന്തുണയ്ക്കുമെന്നു കാണിച്ച് നാലംഗങ്ങളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഗവർണറെ നേരിൽക്കണ്ട് അറിയിച്ചു. 21 എംഎൽഎമാരാണു ബിജെപിക്കുള്ളത്. പിന്തുണ പ്രഖ്യാപിച്ച എൻപിഎഫിനും എൻപിപിക്കും നാല് അംഗങ്ങൾ വീതവും. ഒരു എൽജെപി അംഗത്തിന്റെ പിന്തുണയും ബിജെപി സർക്കാരിനാണ്. തൃണമൂൽ കോൺഗ്രസ് പ്രതിനിധി രവീന്ദ്രോയും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഗവർണറെ നേരിക്കണ്ട് പിന്തുണ അറിയിക്കാൻ Read more about ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.[…]










