എയർ ഇന്ത്യ വിമാനത്തെ ഹംഗേറിയന്‍ വ്യോമസേനാ വിമാനങ്ങള്‍ തടഞ്ഞു.

06:25 pm 11/3/2017 ന്യൂഡൽഹി: വ്യോമാതിർത്തി ലംഘിച്ച്​ ഹംഗറിയുടെ വ്യോമ മേഖലയിലേക്ക്​ കടന്ന എയർ ഇന്ത്യ വിമാനത്തെ ഹംഗേറിയന്‍ വ്യോമസേനാ വിമാനങ്ങള്‍ തടഞ്ഞു. ലണ്ടനിലേക്ക് പോവുകയായിരുന്ന AI-171 വിമാനമാണ് ഹംഗറിയുടെ അതിര്‍ത്തിയില്‍ പ്രദേശിക സമയം പകല്‍ 11 മണിയോടെ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചത്. ബോയിങ് 787 വിഭാഗത്തില്‍ പെടുന്ന വിമാനത്തില്‍ 231 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള വിമാനം ഹംഗറിയില്‍ പ്രവേശിച്ചപ്പോള്‍ അവിടുത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചില്ല. ‘അജ്ഞാത’ വിമാനത്തെപ്പറ്റി എയര്‍ലൈന്‍ അധികര്‍ Read more about എയർ ഇന്ത്യ വിമാനത്തെ ഹംഗേറിയന്‍ വ്യോമസേനാ വിമാനങ്ങള്‍ തടഞ്ഞു.[…]

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.

02:28 pm 11/3/2017 റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒന്പതിന് സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.

ഗോവയിൽ ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.

02:26 pm 11/3/2017 പനാജി: ആം ആദ്മിക്ക് ആകെയുള്ള നാൽപത് സീറ്റിൽ 7 വരെ ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. അമിത ആത്മവിശ്വാസമാണ് ഗോവയിൽ ആപ്പിന് തിരിച്ചടിയായത്.

അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും.

11:09 am 11/3/2017 ലക്നോ: ഉത്തർപ്രദേശിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് ഗവർണറെ കാണുന്നത്. യുപിയിൽ ഭരണകക്ഷിയായിരുന്ന എസ്പി തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെയാണ് അദ്ദേഹം രാജി സമർപ്പിക്കുന്നത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 75 സീറ്റിൽ മാത്രമാണ് ഇതുവരെ മുന്നേറാൻ കഴിഞ്ഞത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ബിജെപി യുപിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പായി കഴിഞ്ഞു.

മണിപ്പൂരിന്റെ ഉരുക്ക് ഇറോം ശർമിള തോറ്റു.

10:01 am 11/3/2017 ഇംഫാൽ: മണിപ്പൂരിൽ പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളക്ക് തോൽവി.. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് അവർ മത്സരിച്ചത്. ആദ്യ മണിക്കൂറിലെ ലീഡ് നില പുറത്തുവന്നപ്പോൾ കോണ്‍ഗ്രസ് അഞ്ചിടത്തും ബിജെപി രണ്ടു സീറ്റിലും മുന്നേറുന്നു. മണിപ്പൂരിൽ യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്‍റെ സാന്പത്തിക ഉപരോധത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

09:30 am 11/3/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ഇ. ​പ​ള​നി​സ്വാ​മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ ചോ​ദ്യം ചെ​യ്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ചോ​ദ്യം ചെ​യ്താ​ണ് പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഡി​എം​കെ വി​മ​ത​വി​ഭാ​ഗം നേരത്തെ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യി​രു​ന്നു.

കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​

12:50 pm 10/3/2017 ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിക്ക്​ മുമ്പാകെ ഹാജരാകാതിരുന്ന ​ കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു. കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ കർണനെ മാർച്ച്​ 31ന്​ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ്​ മോശം പെരുമാറ്റത്തെ തുടർന്ന്​ കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്​. നിരവധി സിറ്റിങ്​​ ജഡ്​ജിമാർക്കും വിരമിച്ച ജഡ്​ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതി എന്ന കുറ്റവും കർണനെതിരെയുണ്ട്​. കുടുംബത്തെ അപകീർത്തി​െപ്പടുത്തുകയും Read more about കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​[…]

മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​.

11:44 am 10/3/2017 നാഗ്​പൂർ: ആർ.എസ്​.എസ്​ ​​മേധാവി മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​. മഹാരാഷ്​ട്ര മൃഗ–മത്സ്യ ശാസ്​ത്ര സർവകലാശാലയാണ്​ ഡോക്​ടറേറ്റ്​ നൽകിയിരിക്കുന്നത്​. കന്നുകാലി സംരക്ഷണത്തിലെ സംഭാവനകൾ മുൻ നിർത്തിയാണ്​ ബിരുദം നൽകിയുള്ള ആദരം​. ഗോ ശാലകൾ,​ ഗോമൂത്ര ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ നടത്തിയ ഗവേഷണത്തിനും എഴുത്തുകൾക്കുമുള്ള ഡി.ലിറ്റ്​ ബഹുമതിയാണ്​ ഭാഗവതിന്​ ലഭിച്ചതെന്ന്​ ആർ.എസ്​.എസ്​ വക്താവ്​ രാജേഷ്​ പദ്​മർ അറിയിച്ചു. സർവകലാശാല സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ്​ ഭാഗവതിന്​ ഡോക്​ടറേറ്റ്​ സമ്മാനിപ്പിച്ചത്​​. മഹാരാഷ്​ട്ര ഗവർണർ വിദ്യസാഗർ റാവു, Read more about മോഹൻ ഭാഗവതിന്​ ‘പശു ഗവേഷണ’ത്തിൽ ഒാണററി ഡോക്​ടറേറ്റ്​.[…]

ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയിലായി.

08:55 am 10/3/2017 ലഖ്നോ: ചൊവ്വാഴ്ച ഭോപാലിലുണ്ടായ ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍െറ പിടിയിലായി. മുഹമ്മദ് ഗൗസ് ഖാന്‍ എന്നയാളാണ് കാണ്‍പൂരില്‍ പിടിയിലായതെന്നും ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു. അസ്ഹര്‍ എന്ന മറ്റൊരാളും അറസ്റ്റിലായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, അസ്ഹര്‍ എവിടെവെച്ച് പിടിയിലായെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സ്ഫോടനത്തില്‍ പങ്കാളിയായി എന്നു കരുതുന്ന സൈഫുല്ല എന്നയാളെ കഴിഞ്ഞ ദിവസം യു.പിയിലെ Read more about ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയിലായി.[…]

വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി.

08:33 am 10/3/2017 ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് വിലക്ക്. ഇതടക്കം മൂന്നുഘട്ട സുരക്ഷാ നിർദേശങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു കൈമാറി. വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിലേക്ക് അജ്ഞാതർ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ശനിയാഴ്ചയാണ്. –