ചികിത്സയ്ക്ക് ആയി സോണിയ വിദേശത്തേക്ക്.

08:40 pm 9/3/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന അ​ഞ്ചു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​വി​ല്ല. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്കു​പ​റ​ന്ന കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ ര​ണ്ടാ​ഴ്ച​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തു​ക​യു​ള്ളെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വ​ർ വി​ദേ​ശ​ത്തേ​ക്കു​പോ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ദേ​ശ​ത്തേ​ക്കു​പോ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. വ​രു​ന്ന 22 ന് ​തി​രി​ച്ചെ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. സോ​ണി​യ​യു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പാ​ർ​ട്ടി ത‍​യാ​റാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന സോ​ണി​യ യു​പി​യി​ലെ Read more about ചികിത്സയ്ക്ക് ആയി സോണിയ വിദേശത്തേക്ക്.[…]

10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

04:10 pm 9/3/2017 മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാവും പുറത്തിറങ്ങുന്നത്. പുതിയ 10 രൂപ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾക്ക് മൂല്യമുണ്ടാവുമെന്നും ഇവ പിൻവലിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

മണിപ്പൂരിൽ നേരിയ ഭൂചലനം

01:37 pm 9/3/2017 ഇംഫാൽ: റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉക്റൂളിൽ വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്

01:33 pm 9/3/1017 ന്യൂഡൽഹി: ലക്നോവിൽ സൈനികരുമായി ഏറ്റുമുട്ടിയ രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പാർലമെന്‍റിനു ചുറ്റും സുരക്ഷാസൈനികരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.

07:15 am 9/3/2017 ലഖ്നോ: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം. 403 സീറ്റുകളുള്ള യു.പിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്തിമഘട്ടത്തില്‍ 60.03 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1.41 കോടി വോട്ടര്‍മാരാണ് ബുധനാഴ്ച ബൂത്തിലത്തെിയത്. ഏഴു ഘട്ടങ്ങളിലെ ശരാശരി പോളിങ് 60-61 ശതമാനം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനംചെയ്യുന്ന വാരാണസി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളാണ് ഏഴാംഘട്ടത്തില്‍ നിര്‍ണായകം. 60.95 ശതമാനമാണ് മണ്ഡലത്തിലെ വോട്ടിങ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. Read more about തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.[…]

ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .

07:09 am 9/3/2017 ലക്നോ: ഉജ്ജയിൻ-ഭോപ്പാൽ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികൾ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവർക്കു ഭീകരസംഘടനയുമായി ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഡിജിപി പറഞ്ഞു. ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റുരുന്നു. ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ രംഗത്തെത്തിയിരുന്നു. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് Read more about ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .[…]

പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം.

07:33 pm _8/3/2017 ബംഗളൂരു: റിയാലിറ്റി ഷോയിൽ പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. കർണാടകയിൽ ഷിമോഗ ജില്ലയിലെ സുഹാന സെയ്​ദ്​ എന്ന 22കാരിക്ക് ​നേരെയാണ്​ നവമാധ്യമങ്ങളിൽ വിമർശനം. പുരുഷൻമാരുടെ മുമ്പിൽ നിന്ന്​ പാടിയ സുഹാന മുസ്​ലിംകളെ കളങ്കപ്പെടുത്തിയെന്നും അന്യ ആണുങ്ങളുടെ മുമ്പിൽ നി​െൻറ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്​രക്ഷിതാക്കൾ താൽപര്യപ്പെടുന്നതെന്നും പെൺകുട്ടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ പറയുന്നു. അതേസമയം പെൺകുട്ടിയൂടെ പാട്ടിനെ റിയാലിറ്റി ഷോയിലെ വിധികർത്താക്കളും ശ്രോതാക്കളും അഭിനന്ദിച്ചു. സുഹാന ഹിന്ദു മുസ്​ലിം ​െഎക്യത്തിൻറെ Read more about പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം.[…]

ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു.

07:01 pm 8/3/2017 ലക്നോ: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു. രാജ്യദ്രോഹിയായ മകന്‍റെ മൃതദേഹം കാണേണ്ടെന്നുചൂണ്ടിക്കാട്ടിയാണ് പിതാവ് സർതാജ് കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത്. ഒരു രാജ്യദ്രോഹി ഒരിക്കലും ഞങ്ങളുടെ മകനല്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മകന്‍റെ മൃതദേഹം സ്വീകരിക്കില്ലെന്നും സർതാജ് വ്യക്തമാക്കി. ഇതേതുടർന്ന് സെയ്ഫുള്ളയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയതായി രൂപപ്പെട്ട ഐഎസ് സെല്ലിന്‍റെ ഒന്പത് അംഗങ്ങളിൽ ഒരാളാണ് സെയ്ഫുള്ള എന്നാണ് സൂചന. പന്ത്രണ്ടു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് Read more about ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു.[…]

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്കെന്ന് പരാതി.

05:57 pm 8/3/2017 അഹമ്മദാബാദ്: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്കെന്ന് പരാതി. വയനാട് മുപ്പൈനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ഷഹർബാനത്തിനാണ് ദുരനുഭവമുണ്ടായത്. സ്വച്ഛ് ഭാരത് മിഷൻ വനിതാ ജനപ്രതിനിധികൾക്കായി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്. തട്ടം അഴിച്ചുവച്ച ശേഷമാണ് സുരക്ഷ ജീവനക്കാർ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചതെന്നും പിന്നീട് തട്ടം ധരിക്കാൻ അനുവദിച്ചുവെന്നും ഷഹർബാനത്ത് പറഞ്ഞു.

ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി .

01:10 pm 8/3/2017 ഷാജാപൂർ: ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ആക്രമണം നടത്താൻ ഐഎസ് ഭീകരർക്ക് സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനം ഭീകരാക്രമണമാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മധ്യപ്രദേശ് ആഭ്യന്തര Read more about ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി .[…]