ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

09:38 am 8/3/2017 ലക്നോ: ഉത്തർപ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നു പൂർണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ഇന്നു വിധിയെഴുതുന്നവയിൽ ഉൾപ്പെടുന്നു. യുപിയിൽ 40 മണ്ഡലങ്ങളിലും മണിപ്പൂരിൽ 22 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പു നടക്കുക. യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടങ്ങളായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. –

വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

12:22 am 8/3/2017 ന്യൂഡൽഹി: കണക്കിൽപ്പെടാത്ത പണവുമായി വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. 10.5 ലക്ഷം രൂപയുമായി ഗോഹട്ടി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപിർ ഗവോയെ തടഞ്ഞുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിൽനിന്നാണ് ഗവോ ഗോഹട്ടിയിൽ എത്തിയതെന്ന് സിഐഎസ്എഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുതിൽ അധികം പണം കൈയിൽ കരുതിയതിനാലാണ് ഗവോയെ ചോദ്യം ചെയ്തതെന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. നോട്ട് നിരോധിക്കലിനുശേഷം കള്ളപ്പണം കൈയിലുള്ളവർക്ക് അത് വെളുപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച Read more about വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.[…]

ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ.

10:12 pm 7/3/2017 ലക്​നൊ: മധ്യപ്രദേശിൽ ട്രെയിനിൽ സ്​​േഫാടനമുണ്ടായതിന്​ പിന്നാലെ ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ലക്​നൊവി​ൽ താക്കൂർഗഞ്ചിലെ വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ​സുരക്ഷ സേനയുടെ ശ്രമം തുടരുകയാണ്​. ഇതിനായി 20 പേരടങ്ങുന്ന കമാൻഡൊ സംഘം സംഭവ സ്​ഥലത്തെത്തിയിട്ടുണ്ട്​. മേഖലയിൽ നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്​. ഭീകരൻ കീഴടങ്ങാൻ വിസമ്മതിച്ചതായാണ് വിവരം ഉജ്ജയിനിലെ ട്രെയിൻ അപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് പൊലീസ്​ പറയുന്നത്​. ഏറ്റുമുട്ടൽ പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്​. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം Read more about ഉത്തർപ്രദേശിൽ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ.[…]

മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് സ്റ്റാലിൻ.

08:17 pm 7/3/2017 ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ. ഇനി ഇങ്ങനെ ഒരു സംഭവമുണ്ടാകാതിരിക്കാൻ നോക്കണം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ശ്രീലങ്കൻ എംബസിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാണ് ബ്രഡ്ജോയ്ക്കു വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ Read more about മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിക്കണമെന്ന് സ്റ്റാലിൻ.[…]

വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.

08:14 am 7/3/2017 ന്യൂഡല്‍ഹി: നിര്‍ണായകമായ യു.പി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ദിവസങ്ങളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയിട്ടും സംസ്ഥാനത്തുനിന്നുള്ള എം.പി കൂടിയായ വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി. ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ കടുത്ത പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം 23 റാലികളില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെല്ലാം സംസ്ഥാനത്തത്തെി. എന്നാല്‍, സുല്‍ത്താന്‍പുരില്‍നിന്നുള്ള പാര്‍ട്ടി എം.പി കൂടിയായ Read more about വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.[…]

വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു

08:10 am 7/3/2017 മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു. മൂന്നു പതിറ്റാണ്ടുകാലമാണ് ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ വിരാട് രാജ്യത്തിനായി സേവനം നടത്തിയത്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ സ്വന്തമായിരുന്ന ഐ.എന്‍.എസ് വിരാട് 1987ലാണ് ഇന്ത്യന്‍ സൈന്യത്തിന്‍െറ ഭാഗമാകുന്നത്. 27 വര്‍ഷം ബ്രിട്ടീഷ് സൈന്യത്തിനായും സേവനം നടത്തി. 1959 നവംബര്‍ 18നാണ് എച്ച്.എം.എസ് ഹെര്‍മെസ് എന്ന കപ്പല്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായത്. ഇന്ത്യന്‍ മഹാസമുദ്രമായിരുന്നു പ്രധാന Read more about വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു[…]

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു

09:48 pm 6/3/2017 ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും വി​വി​ധ ജി​ല്ലാ കോ​ട​തി​ക​ളി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​ല​ക്കി​നെ​തി​രേ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഈ ​മാ​സം 20നു ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ കേ​സ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി. ​ഗി​രി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. എ​ന്നാ​ൽ, കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​മ​മെ​ന്നു Read more about കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു[…]

വി എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.

05:12 pm 6/3/2017 മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്‍. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള എആര്‍കെ വുഡ് ആന്‍റ് മിനറല്‍സ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്ക് മലബാര്‍ സിമന്‍റ്സുമായി 2004 ല്‍ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറില്‍ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിന്‍മാറുകയും, ബാങ്ക് ഗ്യാരണ്ടി പിന്‍വലിക്കുകയും ചെയ്ത തിലുടെ മലബാര്‍ സിമന്‍റ്സിന് 52 ലക്ഷം രൂപ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മുന്‍ എംഡി Read more about വി എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.[…]

ജയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി

05:09 pm 6/3/2017 ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലിലെ വിദഗ്ധസംഘം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി. എയിംസ് ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അഞ്ചിനും ഡിംസബര്‍ ആറിനും ഇടയില്‍ അഞ്ച് തവണയാണ് എയിംസ് മെഡിക്കല്‍ സംഘം ജയലളിതയെ സന്ദര്‍ശിച്ചത്. ജയലളിതയുടെ ചികിത്സയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന Read more about ജയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി[…]

സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.

09:20 am 6/3/2017 കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു. നയിം അൻസാരി(52) മകൾ നേഹ അൻസാരി(22) എന്നിവരാണ് മരിച്ചത്. ഹൗറയിലെ മൗഖലിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ബസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് പോലീസ് Read more about സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു.[…]