സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു.

09:13 am 6/3/2017 ന്യൂഡൽഹി: ചരക്കുതീവണ്ടിക്കു മുകളിൽനിന്നു സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ് അയൂബ് എന്ന 19കാരനാണ് മരിച്ചത്. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ചരക്കു തീവണ്ടിക്കു മുകളിൽനിന്നു മൊബൈൽ ഫോണിൽ സെൽഫിയടുക്കുന്നതിനിടെ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനിൽ മുഹമ്മദ് തട്ടുകയായിരുന്നു. ഓൾഡ് ഡൽഹി സ്വദേശിയായ മുഹമ്മദ് അയൂബ് ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നിസാമുദീനിലെത്തിയത്.

റിസർവ്​ ബാങ്ക്​ ഗവർണർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ

06:15 PM 5/3/2017 ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പട്ടേലിനെതിരെ ഇ-മെയിലിലുടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. നാഗ്​പൂർ സ്വദേശി വൈഭവ്​ ബദ്ദാൽവർ എന്നയാളാണ്​ അറസ്​റ്റിലായത്​​. ഫെബ്രുവരി 23നായിുന്നു സംഭവം. റിസർവ്​ ബാങ്ക്​ ഗവർണർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പ​േട്ടലിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഭീഷണി. ആർ.ബി.​െഎ ജനറൽ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നു. ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സമാനരീതിയില്‍ സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. സാ​േങ്കതിക Read more about റിസർവ്​ ബാങ്ക്​ ഗവർണർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ[…]

ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

02:38 pm 5/3/2017 ശ്രീ​ന​ഗ​ർ: രാ​ഷ്ട്രീ​യ റൈ​ഫി​ൾ‌​സി​ലെ (ആ​ർ​ആ​ർ) സൈ​നി​ക​ൻ റോ​ഷ​ൻ സിം​ഗാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സ്റ്റോ​ർ​റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​ണ് സൈ​നി​ക​ൻ‌.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് 75 വ​യ​സു​ള്ള പിതാവിനെ അ​ടി​ച്ചു​കൊ​ന്നു.

12:22 pm 5/3/2017 ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് 75 വ​യ​സു​ള്ള പിതാവിനെ അ​ടി​ച്ചു​കൊ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ല്‍ ബി​ന്ദാ​പൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്കി​ല്‍ വെ​ള്ളം നി​റ​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. യു​വാ​വി​ന്‍റെ 12 വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബ​ഹ​ളം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​രും ഇ​ട​പെ​ട്ടി​ല്ല. ക​ഴു​ത്ത് ഒ​ടി​ഞ്ഞ നി​ല​യി​ലും ദേ​ഹ​മാ​സ​ക​ലം ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടു​മാ​ണ് 75 കാ​ര​നാ​യ റാം ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഉ​ട​നെ മ​ര​ണം സം​ഭ​വി​ച്ചു.

രാമക്ഷേത്ര നിർമാണത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു തൊഗാഡിയ

08:40 am 5/3/2017 മഥുര: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ. അല്ലെങ്കിൽ ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണത്തിൽ കേന്ദ്രസർക്കാരിന്‍റെ താത്പര്യക്കുറവിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് തൊഗാഡിയ യുപിയിലെ മഥുരയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല.

08:00 pm 4/3/2017 ദില്ലി: ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉച്ചക്കഞ്ഞി പദ്ധതി പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കുട്ടികള്‍ക്ക് മാത്രമല്ല, പാചകക്കാര്‍ക്കും സഹായികള്‍ക്കും കൂടി ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ജമ്മു കശ്മീര്‍, മേഘാലയ, ആസാം എന്നിവിടങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ 30 നകം എല്ലാ Read more about ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല.[…]

വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

07:59 pm 4/3/2017 മും​ബൈ: വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ച​ന്‍ താ​ക്കൂ​ര്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു​പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു കാ​ഞ്ച​ൻ. ഇ​വ​ർ​ക്കൊ​പ്പം മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ബോ​ര്‍​ഡിം​ഗ് ഗേ​റ്റ് ആ​ദ്യം ക​ട​ന്ന മോ​ഡ​ല്‍ ത​ന്‍റെ കൂ​ടെ​യു​ള്ള ഒ​രു സു​ഹൃ​ത്തി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​തി​ൽ ബോം​ബു​ണ്ടെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​റ​ഞ്ഞു. ഇ​തോ​ടെ സി​ഐ​എ​സ്എ​ഫും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി Read more about വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു[…]

മിനിമം ബാലന്‍സ് അക്കൗണ്ടിലില്ളെങ്കില്‍ എസ്.ബി.ഐ പിഴ ഈടാക്കും

10:01 am 4/3/2017 ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് അക്കൗണ്ടിലില്ളെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ഐ പിഴ ഈടാക്കും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് എസ്.ബി.ഐ വൃത്തങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത്. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 5000, നഗരങ്ങളില്‍ 3000, ചെറുനഗരങ്ങളില്‍ 2000, ഗ്രാമങ്ങളില്‍ 1000 എന്നിങ്ങനെയാണ് മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്നത്. മിനിമം ബാലന്‍സില്‍നിന്ന് കുറയുന്ന തുകയുടെ തോതനുസരിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മിനിമം ബാലന്‍സില്‍ 75 ശതമാനം കുറവുവന്നാല്‍ 100 രൂപയും സര്‍വിസ് ടാക്സുമാണ് പിഴ. 50 മുതല്‍ 75 Read more about മിനിമം ബാലന്‍സ് അക്കൗണ്ടിലില്ളെങ്കില്‍ എസ്.ബി.ഐ പിഴ ഈടാക്കും[…]

ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒ. പന്നീര്‍സെല്‍വം

08:39 am 4/3/2017 ചെന്നൈ: ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ജയലളിതയെ ചികിത്സിച്ച ചില ഡോക്ടര്‍മാര്‍ തന്നെ കണ്ടിരുന്നുവെന്നും അതിനുശേഷമാണ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കും കുടുംബത്തിനുമെതിരെ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചീപുരം ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘനാളായി രോഗബാധിതയായിരുന്നില്ല അവര്‍. പെട്ടെന്നായിരുന്നു മരണം. ജയലളിതയുടെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് സത്യം Read more about ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒ. പന്നീര്‍സെല്‍വം[…]

കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ.

08:38 am 4/3/2017 മുംബൈ: ദളിത്​ എഴുത്തുകാരനും ചിന്തകനുമായ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്​ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ്​ അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്​. കിർവാലയുടെ ശരീരത്തിൽ പലയിടത്തായി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. കോലപ്പൂരിലെ ശിവാജി യൂണിവേഴിസിറ്റിയിലെ മറാത്തി ഭാഷ വിഭാഗത്തിന്‍റെ മുൻ തലവനായിരുന്നു ഡോ. കിർവാലെ. അംബേദ്​കറിന്‍റെ ചിന്തകളായിരുന്നു കിർവാ​ലയെ ഏറ്റവുമധികം സ്വാധീനിച്ചത്​. ഡോ. ബാബാസാഹേബ്​ അംബേദ്​കർ റിസർച്ച്​ സെൻററിന്‍റെ തലവനായും സേവനം അനുഷ്​ഠിച്ചിരുന്നു. ദ​ളി​ത് നി​ഘ​ണ്ടു ഉ​ൾ​പ്പെ​ടെ ദ​ളി​ത് സാ​ഹി​ത്യ​ത്തി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന Read more about കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ.[…]