എ.ബി.വി.പി പ്രവര്‍ത്തകരുടെ വക ബലാത്സംഗം ഭീഷിണി.

10:54 am 27/2/2017 ന്യൂഡൽഹി: തന്നെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ‘സ്റ്റുഡന്‍റ്സ് എഗൈന്‍സ്റ്റ് എ.ബി.വി.പി’ കാമ്പയിന് തുടക്കമിട്ട ഗുര്‍മെഹര്‍ കൗര്‍. ലേഡി ശ്രീറാം കോളജ് വിദ്യാർഥിനിയും കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിങ്ങിന്‍റെ മകളുമാണ് ഗുര്‍മെഹര്‍ കൗര്‍. ഓണ്‍ലൈന്‍ കാമ്പയിന് തുടക്കമിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും നിരവധി ഭീഷണികളാണ് ലഭിക്കുന്നതെന്ന് കൗർ വെളിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് അവരുടെ ഭീഷണി. ദേശീയതയുടെ പേരിൽ ബലാൽസംഗഭീഷണി ഉയർത്തുന്നത് ശരിയല്ലെന്നും പ്രമുഖ ദേശീയ മാധ്യമത്തേട് Read more about എ.ബി.വി.പി പ്രവര്‍ത്തകരുടെ വക ബലാത്സംഗം ഭീഷിണി.[…]

ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

08:07 am 27/2/2017 ന്യൂഡല്‍ഹി: ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച 4.45ഓടെയാണ് ബഹദൂര്‍ ഷാ സഫര്‍മാര്‍ഗിലെ അഞ്ചുനില കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സിന്‍െറ 22 വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. ഒന്നാംനിലയിലെ സര്‍വര്‍ റൂമില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം കെട്ടിടത്തില്‍ നിരവധി പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശീതീകരണ സംവിധാനത്തില്‍ വന്ന തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ മേയിലും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ.

07:55 am 27/2/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി മോ​ത്തി​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. അ​റ​സ്റ്റി​ലാ​യ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ് പ്രാ​യ​മു​ണ്ട്. ഈ ​കു​ട്ടി ക്ലാ​സി​ൽ പ​ല​വ​ട്ടം തോ​റ്റു​പ​ഠി​ച്ചു​വ​രി​ക​യാ​ണ്. കേ​സി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ര​ണ്ടാം ക്ലാ​സി​ലെ കു​ട്ടി​യെ മു​തി​ർ​ന്ന കു​ട്ടി​ക​ൾ പ​ല​വ​ട്ടം ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും തീവ്രവാദികളെ സഹായിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്നു വിളിക്കാമെന്ന് കേന്ദ്രമന്ത്രി.

7:50 am 27/2/2017 ന്യൂഡൽഹി: രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും തീവ്രവാദികളെ സഹായിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്നു വിളിക്കാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ചില വിദ്യാർഥികൾ ഇന്ത്യയെ തകർക്കുകയെന്ന ഭാവനാലോകത്താണെന്നും റിജ്ജു പറഞ്ഞു. ഇടതു പിന്തുണയുള്ള വിദ്യാർഥി സംഘടനയായ ഐസയും എബിവിപിയും തമ്മിൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ വടക്കൻ ക്യാന്പസിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് റിജ്ജുവിന്‍റെ പ്രതികരണം.

സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി.

04:12 pm 26/2/2017 ന്യൂഡൽഹി: പൂനെയിൽ സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി. കരസേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പരീക്ഷയുമാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാവിലെ ഒൻപതിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂർ, താനെ എന്നിവിടങ്ങളിലും ഗോവയിലും വരെ പരീക്ഷയുടെ ചോദ്യ പേപ്പർ എത്തി എന്ന് തെളിഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം 350ലേറെപ്പേർക്ക് പങ്കുണ്ടെന്ന് പോലീസ് Read more about സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി.[…]

രാജ്യം ഡിജിറ്റിൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

02:48 pm 26/2/2017 ന്യൂഡൽഹി: രാജ്യം ഡിജിറ്റിൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾ രാജ്യം പഠിച്ചുവരികയാണെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 104 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രംകുറിച്ച ഐഎസ്ആർഒയുടേത് അഭിനന്ദനാർഹമായ നേട്ടമാണെന്നും മോദി കൂട്ടിച്ചേർത്തു. –

ഡൽഹി സർവകലാശാല വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ.

01:22 pm 26/2/2017 ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. നെഹ്റു നഗറിലെ പിജിഡിഎവി കോളജിലെ മൂന്നാംവർഷം വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഗൗരവ്, സണ്ണി, സച്ചിൻ, റോത്താഷ്, വിനോദ്, ബണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളജിൽ നടന്ന പരിപാടിക്ക് ശേഷം പെണ്‍കുട്ടിയെ സുഹൃത്തുകൾക്ക് ചേർന്നു ബൈക്കിൽ റോത്താഷിന്‍റെ വീട്ടിൽ എത്തിച്ചു. അവിടെ കാത്തുനിന്ന മറ്റുള്ളവർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് പരാതി Read more about ഡൽഹി സർവകലാശാല വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ.[…]

ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

08:04 pm 25/2/2017 ന്യൂ​ഡ​ൽ​ഹി: ലി​ബി​യ​യി​ൽ ഐ​എ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ആ​ന്ധ്രാ​പ്ര​ദേ​ശ് കൃ​ഷ്ണാ സ്വ​ദേ​ശി​യാ​യ ഡോ. ​രാ​മ​മൂ​ർ​ത്തി കോ​സ​ന​ത്തി​നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സു​ഷ​മ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​മ​മൂ​ർ​ത്തി ഉ​ട​ൻ​ത​ന്നെ വീ​ട്ടി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നും സു​ഷ​മ അ​റി​യി​ച്ചു. 18 മാ​സ​ങ്ങ​ൾ​ക്കു​മു​ന്നെ​യാ​ണ് രാ​മ​മൂ​ർ​ത്തി​യെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ലി​ബി​യ​യി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റു പേ​രെ​യും മോ​ചി​പ്പി​ക്കാ​നാ​യ​താ​യും മ​ന്ത്രി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

കാസർഗോഡ്- മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു.

01:55 pm 25/2/2017 മംഗളൂരു: കാസർഗോഡ്- മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. വെള്ളിയാഴ്ച തലപ്പാടിയിലും ഉള്ളാളിലും ബസുകൾക്കു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സർവീസ് നിർത്തിവച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗളുരു സന്ദർശനവുമായി ബന്ധപ്പെട്ട് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മംഗളുരു കോർപ്പറേഷൻ പരിധിയിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

09:42 am 25/2/2017 കോയന്പത്തൂർ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി കോയന്പത്തൂർ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് രൂപകൽപന ചെയ്ത ആദി യോഗിയുടെ പ്രതിഷ്ഠ അനാവരണം ചെയ്യുന്നതിനായാണ് മോദി കോയന്പത്തൂരിലെത്തിയത്.