ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്.
08:38 pm 19/2/2017 ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്. വൈകിട്ട് ആറുവരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് ബരാബങ്കിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. സീതാപൂരും കനൗജും പിന്നിലെത്തി. ചിലയിടങ്ങളിൽ വെടിവയ്പും കല്ലേറും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചില്ല. 12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2.41 കോടി വോട്ടർമാരിൽ 60 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. 826 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയതത്. എസ്പി Read more about ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ 61.1 ശതമാനം പോളിംഗ്.[…]










