ശശികലയെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.

08:34 am 17/2/2017 ബംഗളൂരു: ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ബുധനാഴ്ച വൈകീട്ടാണ് ശശികല കോടതിയിലത്തെി കീഴടങ്ങിയത്. രാവിലെ 5.30ന് എഴുന്നേറ്റ അവര്‍ സെല്ലിനുള്ളില്‍ കുറച്ചുനേരം നടന്നു. 6.30ന് പ്രഭാതഭക്ഷണം കഴിച്ച് ശശികല രണ്ടു തമിഴ് പത്രങ്ങളും വായിച്ചു. കുറച്ചുനേരം യോഗയിലും ധ്യാനത്തിലും മുഴുകി. ഇതിനിടയില്‍ ജയിലിനുള്ളിലെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയും നടത്തി. കുളിക്കാന്‍ ചൂടുവെള്ളമാണ് നല്‍കിയത്. ലാന്‍ഡ് Read more about ശശികലയെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.[…]

യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയത് 71 ലക്ഷം രൂപയുടെ വാർഷിക ശമ്പളം.

08:24 am 17/2/2017 ന്യൂഡൽഹി: ബഹുരാഷ്ട്ര ഓണ്‍ലൈൻ ടാക്സി കന്പനിയായ യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയത് 71 ലക്ഷം രൂപയുടെ വാർഷിക ശന്പളം. ഡൽഹി സാങ്കേതിക സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനെയാണ് യുഎസ് ആസ്ഥാനമാക്കിയ യൂബർ ഇത്രയും വലിയ തുക ഓഫർ പ്രഖ്യാപിച്ച് ജോലിക്ക് എടുത്തത്. കാന്പസ് റിക്രൂട്ട്മെന്‍റിലൂടെയാണ് സിദ്ധാർഥിനെ തെരഞ്ഞെടുത്തത്. ഡിടിയുവിൽ അവസാന വർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് സിദ്ധാർഥ്. 22 വയസുകാരനായ സിദ്ധാർഥിന്‍റെ പിതാവ് കണ്‍സൾട്ടന്‍റും മാതാവ് ട്രാൻസ്ക്രിപ്റ്റ് സ്പീച്ചസ് ആയും ജോലി ചെയ്യുകയാണ്. Read more about യൂബർ ഇന്ത്യൻ വിദ്യാർഥിക്ക് ഓഫർ നൽകിയത് 71 ലക്ഷം രൂപയുടെ വാർഷിക ശമ്പളം.[…]

സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി.

08:22 am 17/2/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ സാം​ബ​യി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. ഹ​വീ​ൽ​ദാ​ർ ക്രി​ഷ​ൻ സിം​ഗാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ സാം​ബ​യി​ലെ മ​ഹേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ നി​റ​യൊ​ഴി​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ സൈ​ന്യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ക്രി​ഷ് 1997 ലാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്. –

ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനവും വൈറല്‍.

07:11 pm 16/2/2017 ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു. 2016 സെപ്റ്റംബറിനും 2016 സെപ്റ്റംബറിനും ഇടയ്ക്ക് ദക്ഷിണേന്ത്യയിലുള്ള ഒരു മുഖ്യമന്ത്രിയ്ക്ക് അപകടം സംഭവിക്കുമെന്നായിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച് വേണു സ്വാമി പ്രവചിച്ചത്. മുഖ്യമന്ത്രിയുടെ മരണത്തോടെ ആ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് Read more about ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനവും വൈറല്‍.[…]

ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്.

07:06 pm 16/2/2017 ന്യൂഡൽഹി: 67 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്. 2005ൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡൽഹി അഡീഷനൽ സെഷൻസ് കോടതി തടവ് വിധിച്ചത്. പത്തു വർഷമാണ് തടവു വിധിച്ചതെങ്കിലും 12 വർഷമായി താരിഖ് ജയിലിലാണ്. മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. ഭീകരസംഘടനയായ ഇസ്ലാമിക് ഇൻക്വിലാബ് മഹസിലെ അംഗങ്ങളാണു പ്രതികൾ എന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനങ്ങൾക്കു സാന്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസ് Read more about ഡൽഹി സ്ഫോടന പരന്പരയിലെ മുഖ്യപ്രതിക്ക് 10 വർഷം തടവ്.[…]

100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി.

07:05 pm 16/2/2017 മൈസുരു: സഹപാഠിയുടെ 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ മൈസുരുവിലാണ് ഏഴാം ക്ലാസ് വിദ്യാർഥി സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. മെടാഗള്ളി ശ്രീ ഭൈരവേശ്വര സ്കൂളിലാണ് 13കാരൻ പവൻ പഠിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച സഹപാഠിയുടെ 100 രൂപ മോഷ്ടിച്ച പവനെ അധ്യാപകർ പിടികൂടിയിരുന്നു. മോഷ്ടിച്ച പണത്തിൽ 30 രൂപ കുട്ടി ചെലവാക്കി. മോഷണ വിവരമറിഞ്ഞ അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 രൂപയും പവൻ സഹപാഠിക്കു തിരിച്ചുനൽകിയിരുന്നു. എന്നാൽ Read more about 100 രൂപ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് 13 വയസുകാരൻ ജീവനൊടുക്കി.[…]

ജയിലില്‍ പ്രത്യേകപരിഗണന വേണമെന്ന് ശശികല.

09:04 am 16/2/2017 പോയസ് ഗാർഡനിലെ സുഖസൗകര്യങ്ങളിൽ നിന്ന് ജയിലറക്കുളളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതക്കൊപ്പമെത്തിയ രണ്ട് തവണയും ലഭിച്ച പ്രത്യേക പരിഗണന ജയിലില്‍ ശശികലക്ക് ഇത്തവണയുണ്ടാകില്ല. ജയിലില്‍ യോഗ ചെയ്യാനും പ്രമേഹത്തിന് ചികിത്സിക്കാനുമുളള സൗകര്യങ്ങളാണ് കോടതിക്ക് മുമ്പിൽ ശശികല വച്ച പ്രധാന ആവശ്യങ്ങൾ. കീഴടങ്ങാൻ എത്തിയപ്പോൾ പ്രത്യേക കോടതി ജഡ്ജിയോട് മൂന്ന് കാര്യങ്ങളാണ് ശശികല ആവശ്യപ്പെട്ടത്. എ ക്ലാസ് സെൽ വേണം. യോഗ ചെയ്യാൻ സൗകര്യം വേണം. പ്രമേഹമുളളത് കൊണ്ട് ചികിത്സാസൗകര്യം. മൂന്നും Read more about ജയിലില്‍ പ്രത്യേകപരിഗണന വേണമെന്ന് ശശികല.[…]

എയർ ഇന്ത്യ പൈലറ്റ് ചീഫും എക്സിക്യുട്ടിവ് ഡയറക്ടറുമായി അരവിന്ദ് കത്പാലിയയുടെ ഫ്ളയിംഗ് ലൈസൻസ് റദ്ദാക്കി

08:55 am 16/2/2017 ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റ് ചീഫും എക്സിക്യുട്ടിവ് ഡയറക്ടറുമായി അരവിന്ദ് കത്പാലിയയുടെ ഫ്ളയിംഗ് ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ (ഡിജിസിഎ) ന്േ‍റതാണ് നടപടി. വിമാനം പറത്തുന്നതിനുമുന്പ് പൈലറ്റുമാർ നടത്തേണ്ട പ്രീ ഫ്ളൈറ്റ് ബ്രത്ത് അനലൈസർ ടെസ്റ്റ് കത്പാലിയ ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞമാസം 19നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കത്പാലിയ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.

ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ

08:47 am 16/2/2017 ന്യൂഡൽഹി: ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്താണ് അറസ്റ്റിലായത്. അബുദാബിയിൽനിന്ന് ഡൽഹി ഇന്ദിഗാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്നുദീനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇയാൾ ഡൽഹിയിലെത്തിയത്. ഒമർ അൽ ഹിന്ദി ഐഎസ് മൊഡ്യൂളിൽ സഹായം ചെയ്തിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽനിന്ന് Read more about ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ[…]

റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു.

8:30 am 16/2/2017 ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുകയായിരുന്നു ബുധനാഴ്ചത്തെ ഫോണ്‍ സംഭാഷണത്തിന്‍റെ ലക്ഷ്യം. പ്രതിരോധം, സാമ്പത്തികം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും സംഭാഷണത്തില്‍ ധാരണയായി. ഇന്ത്യയും യുഎസും തമ്മില്‍ ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ സഹകരണം വര്‍ധിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും മുന്‍പ് ധാരണയായിരുന്നു.