വി​ജ​യ് മ​ല്യ​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ബ്രി​ട്ട​നോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

07:00 am 10/2/2017 ന്യൂ​ഡ​ൽ​ഹി: മ​ദ്യ​വ്യ​വ​സാ​യി​യും വാ​യ്പാ​ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​യു​മാ​യ വി​ജ​യ് മ​ല്യ​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ബ്രി​ട്ട​നോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ബ്രി​ട്ട​ന് കൈ​മാ​റി. സി​ബി​ഐ​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. വി​ജ​യ് മ​ല്യ​യെ വി​ട്ടു കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബ്രി​ട്ട​ന് കൈ​മാ​റി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല വ​ക്താ​വ് വി​കാ​സ് സ്വ​രൂ​പ് പ​റ​ഞ്ഞു. ല​ളി​ത് മോ​ഡി​യെ വി​ട്ടു കി​ട്ടു​ന്ന​തി​നാ​യും ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു.

06:21 Pm 9/2/2017 ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. വര്‍ഗീയ സംഘര്‍ഷം നടന്ന മുസഫര്‍നഗര്‍ ഉള്‍പ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് ആദ്യഘട്ടത്തില്‍ വോട്ടടുപ്പ്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യത്തിന് മുസ്ളീം ശക്തികേന്ദ്രങ്ങളില്‍ മേല്‍കൈ കിട്ടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കാം പരാമര്‍ശവും അതിന് തിരിച്ചടി നല്‍കി അഖിലേഷ്- -രാഹുല്‍ സഖ്യത്തിന്‍റെ ആക്രമണവും ഇതിനെല്ലാം അപ്പുറത്ത് മുസ്ളീം– ദളിത് കാര്‍ഡ് പുറത്തിറക്കി മായാവതിയും വാശിയേറിയ പ്രചരണമായിരുന്നു പടിഞ്ഞാറന്‍ യുപിയില്‍ നടത്തിയത്. ജാട്ട്– മുസ്ളീം Read more about ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു.[…]

വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി.

06:10pm 9/2/2017 ഹൈദരാബാദ്: വ്യാജനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടിന്‍റെ വ്യാജൻ അച്ചടിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. വ്യാജനോട്ടുകൾ കോളജ് കാന്‍റിനിൽ നൽകിയപ്പോഴാണ് എൻജിനിയറിംഗ് വിദ്യാർഥികൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടു പേർ കൂടി അറസ്റ്റിലായത്. ഇവരിൽ നിന്ന് 36 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും കളർ പ്രിന്‍ററും നാല് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

സിനിമ തിയേറ്റർ തീപിടുത്ത കേസ്​ പ്രതികളിലൊരാളായ തിയറ്റർ ഉടമ നാലാഴ്​ചക്കുള്ളിൽ ജയി​ൽ ശിക്ഷ അനുഭവിക്കണമെന്ന്​​ സൂപ്രീംകോടതി.

02:02 pm 9/2/2017 ന്യൂഡൽഹി: ഉപഹാർ സിനിമ തിയേറ്റർ തീപിടുത്ത കേസ്​ പ്രതികളിലൊരാളായ തിയറ്റർ ഉടമ ഗോപാൽ അൻസൽ(69) നാലാഴ്​ചക്കുള്ളിൽ ജയി​ൽ ശിക്ഷ അനുഭവിക്കണമെന്ന്​​ സൂപ്രീംകോടതി. ഗോപാൽ അൻസൽ ഒരു വർഷത്തെ തടവു ശിക്ഷയാണ്​ അനുഭവിക്കേണ്ടത്​. ഉടമകളുടെ അശ്രദ്ധയാണ്​ മരണത്തിനിടയാക്കിയതെന്ന്​ നിരീക്ഷിച്ച കോടതി ഉടമകളിൽ ഒരാൾ നിർബന്ധമായും ഒരു മാസത്തിനുള്ളിൽ ജയിൽ ശിക്ഷ അനുഭവിക്കണമെന്ന്​ വിധിക്കുകയായിരുന്നു. കൂട്ടുടമയും പ്രതികളിലൊരാളുമായ സുശീൽ അൻസാലിന്​ 77 വയസായതിനാൽ അദ്ദേഹത്തെ ജയിലിലേക്ക്​ അയക്കേണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു. നേരത്തെ, പ്രതികൾക്ക്​ വിധിച്ച Read more about സിനിമ തിയേറ്റർ തീപിടുത്ത കേസ്​ പ്രതികളിലൊരാളായ തിയറ്റർ ഉടമ നാലാഴ്​ചക്കുള്ളിൽ ജയി​ൽ ശിക്ഷ അനുഭവിക്കണമെന്ന്​​ സൂപ്രീംകോടതി.[…]

നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് 700 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നു മോദി .

07:56 am 9/2/2017 ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് 700 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ അറിയിച്ചു. നോട്ട് നിരോധനം നക്‌സലുകളെയും ജമ്മു കാഷ്മീരിലെ ഭീകരരെയും നേരിട്ടു ബാധിച്ചെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന്‍റെയും നക്‌സലിസത്തിന്‍റെയും വളര്‍ച്ചയ്ക്കു കള്ളനോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധനത്തിലൂടെ ഇവരുടെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. അതിനാല്‍ പുതിയ നോട്ടിനായി ബാങ്ക് കൊള്ളയടിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത്തരത്തില്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച ഭീകരരെ ജമ്മു കാഷ്മീരില്‍ വധിച്ചെന്നും മോദി പറഞ്ഞു.

പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ.

07:44 am 9/2/2017 ന്യൂഡൽഹി: തമിഴ്നാട് കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ. പനീർസെൽവം മികച്ച രീതിയിൽ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. എന്തുകൊണ്ടാണ് പനീർസെൽവത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്. അദ്ദേഹം തന്‍റെ ജോലി ഭംഗിയായി നിർവഹിച്ചു. ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കിൽ സ്ഥാനത്തുനിന്നു പുറത്താക്കാൻ പാർട്ടിക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാതാർഥ്യം എന്നെ വേദനിപ്പിക്കുന്നു- കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ Read more about പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ.[…]

പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.

08:40 pm 8/2/2017 ബഹാറൻപുർ: പശ്ചിമ ബംഗാളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. മൂർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂരിൽനിന്നാണ് വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. 80,000 രൂപ മൂല്യമുള്ള 40 കറൻസികളാണ് പിടിച്ചെടുത്തതെന്നും കള്ളനോട്ടുകൾ കടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തെന്നും മൂർഷിദാബാദ് എസ്പി അറിയിച്ചു. അസിസുർ റഹ്മാൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന മാൾഡ ജില്ലക്കാരനാണ് അസിസുർ റഹ്മാൻ. വ്യാജ ഇന്ത്യൻ കറൻസികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂർഷിദാബാദ് അറിയപ്പെടുന്നത്.

മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ ആർ.ബി.ഐ.

05:23 pm 8/2/2017 ന്യൂഡൽഹി: മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ റിസർവ്​ ബാങ്ക്​. രണ്ട്​ ഘട്ടമായിട്ടാവും പണം പിൻവലിക്കുന്നതിനുള്ള നിയ​ന്ത്രണങ്ങൾ എടുത്തു കളയുക. ഇതിൽ ആദ്യഘട്ടമായി ഫെബ്രുവരി 20 മുതൽ ഒരാഴ്​ച സേവിങസ്​ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പിൻവലിക്കാവുന്ന തുക 24,000 രൂപയിൽ നിന്ന്​ 50,000 രൂപയായി വർധിപ്പിക്കും. രണ്ടാം ഘട്ടമായി മാർച്ച്​ 13 മുതൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കും. നോട്ട്​ പിൻവലിക്കൽ മൂലം താൽകാലികമായി സമ്പദ്​വ്യവസ്​ഥയിൽ Read more about മാർച്ച്​ 13 മുതൽ ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണമുണ്ടാവില്ലെന്ന്​ ആർ.ബി.ഐ.[…]

മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ പനീർശെൽവത്തോട് ആവിശ്യപ്പെട്ടില്ലെന്ന്: ശശികല .

02:33 pm 8/2/2017 ചെന്നൈ:പനീർശെൽവത്തോട മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല. വഞ്ചന പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് ചേർ‌ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളിയ ശശികല, പനീർ ശെൽവമടക്കമുള്ളവർ തന്നോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പലവട്ടം ആവശപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. 33 വർഷം ജയലളിതയുടെ പിൻഗാമിയായി നടന്ന താൻ, അമ്മ കാണിച്ച വഴിയെ പാർട്ടിയെ നയിക്കുമെന്നും പാർട്ടിയുടെ Read more about മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ പനീർശെൽവത്തോട് ആവിശ്യപ്പെട്ടില്ലെന്ന്: ശശികല .[…]

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു .

11:40 am 8/2/2017 ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . തമിഴ്‍നാട് കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു . അന്വേഷണം സര്‍ക്കാരിന്‍റെ കടമയാണെന്നും ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം ആഞ്ഞടിച്ചു. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാണും. ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട Read more about ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു .[…]